Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ-പോസ് മെഷീനുകള്‍...

ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുന്നതി​െൻറ സംസ്ഥാനതല ഉദ്ഘാടനം ആറിന്​

text_fields
bookmark_border
കൊല്ലം: പൊതുവിതരണ സമ്പ്രദായം സുതാര്യവത്കരിക്കുന്നതി​െൻറ ഭാഗമായി സംസ്ഥാനത്തെ റേഷന്‍കടകളില്‍ ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുന്നതി​െൻറ സംസ്ഥാനതല ഉദ്ഘാടനം ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ആർ. രാമചന്ദ്രന്‍ എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് കരുനാഗപ്പള്ളി വന്ദന ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിൽ മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ കെ. രാജു, ജെ. മേഴ്‌സിക്കുട്ടിയമ്മ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാൽ, കെ. സോമപ്രസാദ്, എം.എൽ.എമാരായ ആര്‍. രാമചന്ദ്രൻ, എം. മുകേഷ്, പി. അയിഷാപോറ്റി, ജി.എസ്. ജയലാൽ, കോവൂര്‍ കുഞ്ഞുമോൻ, മുല്ലക്കര രത്‌നാകരൻ, എം. നൗഷാദ്, കെ.ബി. ഗണേഷ്‌കുമാർ, എന്‍. വിജയന്‍പിള്ള, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ എന്നിവർ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഷാജി കെ.ജോൺ, കൊല്ലം താലൂക്ക് സപ്ലൈ ഓഫിസര്‍ എ. രാജീവ്, എസ്.എ സെയ്ഫ് എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story