Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെറുകിട റൈസ്, ഫ്ലവര്‍...

ചെറുകിട റൈസ്, ഫ്ലവര്‍ ആൻഡ്​​ ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

text_fields
bookmark_border
കൊല്ലം: ചെറുകിട റൈസ്, ഫ്ലവര്‍ ആൻഡ് ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം ഞായറാഴ്ച കൊല്ലത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജവഹര്‍ ബാലഭവനില്‍ രാവിലെ 10ന് നടക്കുന്ന സമ്മേളനം എൻ.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡൻറ് വി.എസ്. അന്‍വര്‍ അധ്യക്ഷനാകും. മില്ലുടമകളുടെ മക്കളെ എം.പി അനുമോദിക്കും. ലൈസന്‍സോടെ പത്ത് വര്‍ഷത്തിന് മുകളിലായി പ്രവര്‍ത്തിച്ചുവരുന്ന മില്ലുടമകള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡി​െൻറ നിരാക്ഷേപപത്രം വേണമെന്ന നിര്‍ദേശവും ഇതിനായി ഫീസ് വര്‍ധിപ്പിച്ച നടപടിയും പിന്‍വലിക്കുക മില്ലുകളെ കാര്‍ഷിക അനുബന്ധ വ്യവസായമായി പരിഗണിച്ച് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുക, പുതുതായി ഫ്ലവര്‍ മില്ലുകള്‍ അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ അവര്‍ ഉന്നയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.എസ്. ശ്രീലാൽ, സംസ്ഥാന ട്രഷറര്‍ എസ്. ജയചന്ദ്രബാബു, ജില്ല പ്രസിഡൻറ് എസ്.എ. വാഹിദ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story