Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിപ്പ്​ ലംഘിക്കൽ:...

വിപ്പ്​ ലംഘിക്കൽ: കുന്നത്തൂർ പഞ്ചായത്തിലെ രണ്ടംഗങ്ങളെ അയോഗ്യരാക്കി

text_fields
bookmark_border
സി.പി.െഎ പിന്തുണയോടെ മത്സരിച്ച് വിജയിച്ച പി.എസ്. രാജശേഖരൻ പിള്ള, സതി ഉദയകുമാർ എന്നിവരെയാണ് അയോഗ്യരാക്കിയത് കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി തിരുവനന്തപുരം: പഞ്ചായത്ത് പ്രസിഡൻറ് തെരെഞ്ഞടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് നിലപാട് സ്വീകരിച്ച കൊല്ലം കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കി. സി.പി.െഎ പിന്തുണയോടെ മത്സരിച്ച് വിജയിച്ച പി.എസ്. രാജശേഖരൻ പിള്ള, സതി ഉദയകുമാർ എന്നിവരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി. അംഗമായി തുടരുന്നത് വിലക്കിയതിനൊപ്പം ജനുവരി മൂന്നുമുതൽ ആറുവർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്. 2015ൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പൊതുതെരഞ്ഞടുപ്പിൽ രാജശേഖരൻ പിള്ള സി.പി.ഐ പിന്തുണയോടെ സ്വതന്ത്രനായും സതി ഉദയകുമാർ സി.പി.ഐ അംഗമായുമാണ് മത്സരിച്ച് വിജയിച്ചത്. നിലവിലെ പഞ്ചായത്ത് പ്രസിഡൻറ് രാജിെവച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്ക് 2016 ആഗസ്റ്റ് 10ന് നടന്ന തെരഞ്ഞെടുപ്പിൽ എ. ദിലീപ് എൽ.ഡി.എഫി​െൻറ ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിച്ചു. രാജശേഖരൻ പിള്ള, സതി ഉദയകുമാർ എന്നിവരോട് എ. ദിലീപിന് വോട്ടു ചെയ്യാൻ സി.പി.ഐ കൊല്ലം ജില്ല സെക്രട്ടറി പാർട്ടി വിപ്പ് നൽകിയിരുന്നു. എന്നാൽ, ഇരുവരും പാർട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നുകൊണ്ട് എതിർ സ്ഥാനാർഥിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഈ നടപടികൾക്കെതിരെ സി.പി.എം അംഗം വി. ബീന സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കമീഷൻ ഇവർക്കെതിരെ നടപടിയെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story