Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എം ജില്ല...

സി.പി.എം ജില്ല സമ്മേളനം: കൊടി ഉയരുന്നത്​ വിഭാഗീയത അയഞ്ഞ അന്തരീക്ഷത്തിൽ

text_fields
bookmark_border
കൊല്ലം: സി.പി.എം ജില്ല സമ്മേളനത്തിന് വെള്ളിയാഴ്ച കൊടി ഉയരും. ഏറെക്കാലത്തിനുശേഷം ശക്തമാ‍യ വിഭാഗീയതയും ചേരിതിരിവും ഇല്ലാത്ത അന്തരീക്ഷത്തിൽ നടക്കുന്ന സമ്മേളനം എന്ന പ്രത്യേകതയുണ്ട് ഇത്തവണ. സംഘടനപ്രശ്നങ്ങളും സംസ്ഥാന ഭരണവും പൊളിറ്റ് ബ്യൂറോയിലെ ചേരിതിരിവുകളും ബി.ജെ.പിയോടുള്ള സമീപനവും ഇത്തവണ സമ്മേളനത്തിൽ ചർച്ചയാവുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. 15ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് നടന്ന സമ്മേളനങ്ങൾ മുതൽ തലപൊക്കിയ വിഭാഗീയത 18, 19 പാർട്ടി കോൺഗ്രസുകൾക്ക് മുന്നോടിയായി നടന്ന സമ്മേളനത്തിൽ വരെ ശക്തമായിരുന്നു. ഇത്തവണ ലോക്കൽ ഏരിയ സമ്മേളനങ്ങളിൽ ചിലയിടങ്ങളിൽ വിഭാഗീയതകൾ പ്രകടമായെങ്കിലും അവ തദ്ദേശീയമായ പ്രശ്നങ്ങളാണെന്നാണ് ജില്ലനേതൃത്വം പറഞ്ഞിരുന്നത്. വി.എസ് പക്ഷത്തിന് ഏറെ മുൻതൂക്കമുള്ള ജില്ലയെന്ന വിേശഷണം കൊല്ലത്തിനുണ്ടായിരുന്നു. പി.കെ. ഗുരുദാസൻ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു വി.എസ് പക്ഷമെന്ന വിശേഷണം ഉണ്ടായിരുന്നത്. പി.കെ. ഗുരുദാസ​െൻറ പ്രായാധിക്യവും മേഴ്സിക്കുട്ടിയമ്മയുടെ മന്ത്രി പദവും കെ.എൻ. ബാലഗോപാലി​െൻറ നേതൃപാടവവുമാണ് ജില്ലയിൽ വിഭാഗീയതയുടെ തീവ്രത കുറച്ചത്. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായതോടെ മുൻകാലങ്ങളിലെ വിമർശനനിലപാടുകളിൽനിന്ന് അവർ പിന്തിരിഞ്ഞിട്ടുണ്ട്. പാർട്ടി ഒൗദ്യോഗികപക്ഷത്തിനെതിരെ വേറിട്ട നിലപാടുകൾ ഉയർത്തിയിരുന്നവരും മേഴ്സിക്കുട്ടിയമ്മയുടെ മന്ത്രി പദത്തോടെ നിലപാടിൽ അയവ് വരുത്തിയിരുന്നു. അതേസമയം എം. മുകേഷ്, എം. നൗഷാദ് എം.എൽ.എമാരുടെയും മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും നിലപാടുകളും സമീപനങ്ങളും, എൻ.എസ് ആശുപത്രിയുമായി ബന്ധപ്പെട്ടുയരുന്ന അഴിമതി ആരോപണങ്ങൾ തുടങ്ങിയവ സമ്മേളനത്തിൽ കടുത്ത വിമർശനങ്ങൾ ക്ഷണിച്ചുവരുത്താനിടയുണ്ട്. നൗഷാദ് എം.എൽ.എ പാർട്ടി പ്രവർത്തകരേക്കാൾ മറ്റുള്ളവർക്ക് മുൻഗണന നൽകുെന്നന്ന വിധത്തിൽ രണ്ട് പരാതികൾ നേതൃത്വത്തിന് ലഭിച്ചിട്ടുള്ളതായി അറിയുന്നു. സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കാനാകാത്തത് പാർട്ടിയെ കുഴക്കുന്ന വിഷയമായി തുടരുകയാണ്. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ മുകേഷി​െൻറ നിലപാട് കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. ജില്ല സെക്രട്ടറി സ്ഥാനത്ത് ബാലഗോപാൽ തുടരാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം. സെക്രട്ടറി സ്ഥാനത്തേക്ക് കെ. വരദരാജൻ, സൂസൻ കോടി എന്നിവരുടെ പേരുകളും പറയപ്പെടുന്നുണ്ട്. സംസ്ഥാനഭരണത്തിൽ നിരന്തരം വിവാദങ്ങൾ ഉയരുന്നതും മന്ത്രിമാർ തുടർച്ചയായി രാജിെവക്കേണ്ടി വരുന്നതും സൃഷ്ടിക്കുന്ന പേരുേദാഷങ്ങൾ പ്രതിനിധികൾ ചർച്ചയാക്കും. സംസ്ഥാനതലത്തിൽ പ്രകടമായ ചേരിതിരിവ് ഇത്തവണ ഇല്ലാത്തതാണ് ജില്ലയിലും വിഭാഗീയത കുറയാൻ ഇടയാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story