Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എം ജില്ല...

സി.പി.എം ജില്ല സമ്മേളനത്തിന് ഇന്ന്​ തുടക്കം

text_fields
bookmark_border
കൊല്ലം: സി.പി.എം ജില്ല സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. 22-ാമത് പാർട്ടി കോണ്‍ഗ്രസി​െൻറ ഭാഗമായി സി. കേശവന്‍ സ്മാരക ഒാഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും. ആശ്രാമം മൈതാനത്താണ് പൊതുസമ്മേളനം. പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 18 ഏരിയകളില്‍നിന്ന് 365 പ്രതിനിധികളും ജില്ല കമ്മിറ്റി അംഗങ്ങളുമടക്കം 409 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പതാക ഉയരും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ചേരും. സമ്മേളനത്തി​െൻറ അവസാനദിവസമായ ഞായറാഴ്ച പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. വൈകീട്ട് നാലിന് കേൻറാണ്‍മ​െൻറ് മൈതാനത്തുനിന്ന് ഒരു ലക്ഷം പേരുടെ റെഡ്വളൻറിയര്‍ മാര്‍ച്ച് തുടങ്ങും. ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സമ്മേളനം നടത്തുന്നത്. വൈക്കം വിശ്വന്‍, ഇ.പി. ജയരാജന്‍, പി. കരുണാകരന്‍, തോമസ് ഐസക്, എം.സി. േജാസഫൈന്‍, പി.കെ. ഗുരുദാസന്‍, ആനത്തലവട്ടം ആനന്ദന്‍, എം.എം. മണി, കെ.ജെ. തോമസ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ സംഘാടകസമിതി െചയര്‍മാന്‍ കെ. വരദരാജന്‍, സെക്രട്ടറി എ.എം. ഇക്ബാല്‍ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story