Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:51 AM IST Updated On
date_range 5 Jan 2018 10:51 AM ISTയുവാവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
കൊട്ടിയം: ഗ്യാസ് ഏജൻസിയുടെ വാഹനം ഇടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവസമയം വാഹനത്തിലുണ്ടായിരുന്ന മൂന്നാമനുവേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അഞ്ചൽ വടമൺ പനയഞ്ചേരി പ്രകാശ് വിലാസത്തിൽ അനീഷ് (28), പള്ളിമൺ മജിസ്ട്രേട്ട് മുക്ക് വിജിത്രാലയത്തിൽ വിജിത്ത് രാജ് (32) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാം പ്രതിയായ കണ്ണനല്ലൂർ സ്വദേശിയായ പ്രവീണിന് വേണ്ടിയാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ പുലിയില സംഘകട റോഡിൽെവച്ച് പള്ളിമൺ പുനവൂർ ചരുവിള വീട്ടിൽ അക്കു എന്ന ആകാശിനെ പിക്-അപ് വാനിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. -പ്രതികൾ ആകാശിനെ വാഹനമിടിപ്പിച്ച് വീഴ്ത്തുന്ന ദൃശ്യങ്ങൾ സംഭവസ്ഥലത്തിന് സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. പള്ളിമണിലെ ഗ്യാസ് ഏജൻസിയിൽ വന്ന് ആകാശ് ആക്രമണം നടത്തിയതിെൻറ പേരിലാണ് പ്രതികൾ ഇയാളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗ്യാസ് ഏജൻസി ജീവനക്കാരനായ അനീഷാണ് കേസിലെ ഒന്നാം പ്രതി. ഗ്യാസ് ഏജൻസിയിലെ ഡ്രൈവറായ വിജിത്ത് രാജും പ്രവീണുമാണ് സംഭവസമയം ആകാശിനെ ഇടിച്ചിട്ട പിക്-അപ് വാനിൽ ഉണ്ടായിരുന്നത്. അനീഷായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് കെ.പി.എം.എസ് നേതൃത്വത്തിൽ ബുധനാഴ്ച രാത്രി ആകാശിെൻറ മൃതദേഹവുമായി പള്ളിമണിൽ റോഡ് ഉപരോധിച്ചിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ പരവൂർ സി.ഐ ഷെരീഫ്, പാരിപ്പള്ളി എസ്.ഐ രാജേഷ്, കൊട്ടിയം എസ്.ഐ അനൂപ്, ചാത്തന്നൂർ എസ്.ഐ നിസാർ, പ്രൊേബഷനറി എസ്.ഐ സാജൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story