Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:51 AM IST Updated On
date_range 5 Jan 2018 10:51 AM ISTഎൻ.എസ് സഹകരണ ആശുപത്രിയുടെ സ്കൂട്ടർ ആംബുലൻസുകൾ നിരത്തിലേക്ക്
text_fieldsbookmark_border
കൊല്ലം: റോഡപകട സ്ഥലത്തും കിടപ്പുരോഗികൾക്കും ആതുരസേവനം നൽകുന്ന സ്കൂട്ടർ ആംബുലൻസുകൾ നിരത്തിലേക്ക്. റാപ്പിഡ് ആക്ഷൻ ടീം എന്ന പേരിലുള്ള സ്കൂട്ടർ ആംബുലൻസ് പദ്ധതിക്ക് എൻ.എസ് സഹകരണ ആശുപത്രിയിൽ തുടക്കമായി. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യ സർവിസിെൻറ ഫ്ലാഗ്ഓഫ് പി. വേണുഗോപാലും ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രനും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആശുപത്രി മുൻ പ്രസിഡൻറ് എം. ഗംഗാധരക്കുറുപ്പ് വിശിഷ്ടാതിഥിയായി. ഭരണസമിതിയംഗം കരിങ്ങന്നൂർ മുരളി സ്വാഗതവും സെക്രട്ടറി ഇൻചാർജ് പി. ഷിബു നന്ദിയും പറഞ്ഞു. ഭരണസമിതിയംഗങ്ങളായ സൂസൻകോടി, അഡ്വ. പി.കെ. ഷിബു, കെ. ഓമനക്കുട്ടൻ, സി. ബാൾഡുവിൻ, പ്രസന്ന രാമചന്ദ്രൻ, ഡോ. ഡി. ശ്രീകുമാർ, സഹകരണ ജോയൻറ് രജിസ്ട്രാർ എ.എസ്. ഷീബാ ബീവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story