Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിണറുകളിൽ ഡീസൽ കണ്ട...

കിണറുകളിൽ ഡീസൽ കണ്ട സംഭവം; അന്വേഷിക്കാൻ ഉദ്യോഗസ്ഥ സംഘമെത്തി

text_fields
bookmark_border
കൊട്ടിയം: പറക്കുളം മഞ്ഞക്കുഴിയിൽ കിണറുകളിൽ ഡീസൽ കണ്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘമെത്തി. മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമാണ് എം. നൗഷാദ് എം.എൽ.എയോടൊപ്പം സ്ഥലത്തെത്തി പരിശോധന നടത്തിയത്. മലിനീകരണ നിയന്ത്രണ ബോർഡിലെ എൻവയൺമ​െൻറ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം കിണറ്റിൽനിന്നുള്ള ഡീസൽ കലർന്ന വെള്ളത്തി​െൻറ സാമ്പിളുകൾ ശേഖരിച്ചു. മയ്യനാട് കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽനിന്നുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കിണറുകളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ മലിനീകരണ നിയന്ത്രണ ബോർഡി​െൻറ ലാബിൽ പരിശോധനക്ക് വിധേയമാക്കും. മുഖത്തല ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് രാജീവ്, ഗ്രാമപഞ്ചായത്ത് അംഗം നസീറ നാസർ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. അഞ്ച് വീടുകളിലെ കിണറുകളിൽനിന്നാണ് സാമ്പിൾ ശേഖരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story