Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:47 AM IST Updated On
date_range 5 Jan 2018 10:47 AM ISTതഴവ കുറ്റിപ്പുറത്ത് മസ്ജിദിലെ വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം മുസ്ലിം ജമാഅത്തിന് കീഴിലെ കൊച്ചു കുറ്റിപ്പുറം ഖിളിർ മസ്ജിദിനോട് ചേർന്ന് സ്ഥാപിച്ച വഞ്ചി തകർത്ത് പണം അപഹരിച്ചു. തുടർച്ചയായി മൂന്നാംതവണയാണ് ഇവിടെ വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഏകദേശം മൂവായിരം രൂപ വഞ്ചിയിൽ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. തഴവ കുറ്റിപ്പുറത്തും പരിസരത്തും സാമൂഹികവിരുദ്ധരുടെ ശല്യവും മോഷണവും നിത്യസംഭവമാണിപ്പോൾ. പ്രദേശത്ത് പൊലീസിെൻറ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ജമാഅത്ത് സെക്രട്ടറി ഷിഹാബ് തോപ്പിൽ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story