Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:47 AM IST Updated On
date_range 5 Jan 2018 10:47 AM ISTവനിത കമീഷൻ സെമിനാറും ഓപൺ ഫോറവും നാളെ
text_fieldsbookmark_border
തിരുവനന്തപുരം: ഗാർഹിക പീഡനക്കേസുകളിൽ ഉടനടി അറസ്റ്റ് തടയുന്ന സുപ്രീംകോടതി വിധിയും അനന്തരഫലങ്ങളും ചർച്ചചെയ്യാൻ കേരള വനിത കമീഷൻ സംസ്ഥാനതല സെമിനാറും ഓപൺ ഫോറവും സംഘടിപ്പിക്കും. ജനുവരി ആറിന് രാവിലെ പത്തിന് വി.ജെ.ടി ഹാളിൽ നടക്കുന്ന സെമിനാർ ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ മുഖ്യപ്രഭാഷണം നിർവഹിക്കും. കമീഷൻ അംഗങ്ങളായ ഷാഹിദ കമാൽ, അഡ്വ. എം.എസ്. താര, ഇ.എം. രാധ, അഡ്വ. ഷിജി ശിവജി, ഡി.ജി.പി ലോകനാഥ് ബെഹ്റ, ജയിൽവകുപ്പ് മേധാവി ആർ. ശ്രീലേഖ എന്നിവർ പങ്കെടുക്കും. തുടർന്നുള്ള ഓപൺ ഫോറത്തിൽ സുപ്രീംകോടതി സീനിയർ അഭിഭാഷക കീർത്തി സിങ് മുഖ്യപ്രഭാഷണം നടത്തും. വിവിധ വനിത സംഘടന പ്രതിനിധികളും അഭിഭാഷകരും ചർച്ചയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story