Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകായൽ ടൂറിസം പദ്ധതി...

കായൽ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു

text_fields
bookmark_border
ചവറ: കായൽ സൗന്ദര്യം നുകരുന്നതിനൊപ്പം ടൂറിസം വികസനവും ലക്ഷ്യമിട്ടുള്ള കായൽ ടൂറിസം പദ്ധതി യാഥാർഥ്യത്തിലേക്ക്. പള്ളിക്കലാറിനെയും വട്ടക്കായൽ, ടി.എസ് കനാൽ എന്നിവയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിപുലമായ കായൽ ടൂറിസം പദ്ധതിക്ക് കരുനാഗപ്പള്ളിയിലാണ് തുടക്കമാവുന്നതെങ്കിലും ചവറയുടെ ടൂറിസം വികസനത്തിലും പ്രതീക്ഷ ഉയരുകയാണ്. കരുനാഗപ്പള്ളി നഗരസഭയും ടൂറിസം വകുപ്പും ഡി.ടി.പി.സിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം 11ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ജലവിനോദയാത്ര സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. ഇതിനായി സഫാരി ബോട്ട്, സ്പീഡ് ബോട്ട് എന്നിവയുടെ സൗകര്യം മുഴുവൻ സമയവും ലഭ്യമാക്കും. ആവശ്യാനുസരണം ഹൗസ് ബോട്ടി​െൻറ സേവനവും ഡി.ടി.പി.സി ലഭ്യമാക്കും. കന്നേറ്റി ജലോത്സവ പവലിയൻ കേന്ദ്രീകരിച്ചായിരിക്കും സംവിധാനങ്ങൾ ഒരുക്കുക. ടൂറിസം വകുപ്പി​െൻറ സഹായത്തോടെ നിർമിച്ച ശ്രീ നാരായണ ജലോത്സവ പവിലിയനും 11ന് ഉദ്ഘാടനം ചെയ്യും. അഷ്ടമുടിക്കായലിലേക്കും ടി.എസ് കനാൽ വഴി ടൂറിസ്റ്റ് കേന്ദ്രമായ ആലുംകടവിലേക്കും അഴീക്കലിലേക്കും കായൽ ടൂറിസത്തി​െൻറ വാതായനം തുറക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ആലുംകടവിലുള്ള ഡി.ടി.പി.സിയുടെ ഇടത്താവളത്തെയും ഇതിനായി ഉപയോഗപ്പെടുത്തി വികസിപ്പിക്കാനാകും. ഇത് വികസിക്കുന്നതോടെ ചവറ, കരുനാഗപ്പള്ളി മേഖലകൾ ടൂറിസം ഭൂപടത്തിലേക്ക് ഉയർത്തും. ഇതിന് സഹായമായ ടൂറിസം പരിപാടികളും ഇതോടൊപ്പം അധികൃതർ ലക്ഷ്യമിടുന്നു. ഇതുസംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോർട്ട് സർക്കാർ അംഗീകാരത്തിനായി സമർപ്പിക്കാനൊരുങ്ങുകയാണ്. പ്രധാന ജലോത്സവങ്ങളായ പ്രസിഡൻഷ്യൽ ട്രോഫി, ശ്രീനാരായണ ട്രോഫി, കല്ലട ജലോത്സവം, അയ്യങ്കാളി ജലമേള എന്നിവ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയും ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നു. പന്മന വട്ടക്കായലിൽ നടന്നുവരുന്ന ബോട്ട് ജെട്ടിയുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. ടൂറിസം വകുപ്പി​െൻറ 40 ലക്ഷം രൂപയുടെ നിർമാണ ജോലികളാണ് നടന്നുവരുന്നത്. ജെട്ടിയുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. കായലി​െൻറ സംരക്ഷണ ഭിത്തികളുടെ നിർമാണം നടന്നുവരുകയാണ്. ഫിഷറീസ് വകുപ്പി​െൻറ 20 ലക്ഷം രൂപക്ക് പോരൂക്കര വട്ടക്കായൽ റോഡി​െൻറ നിർമാണത്തി​െൻറ ടെൻഡർ നടപടികളും നടക്കുകയാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ടൂറിസം ഭൂപടത്തിൽ പന്മനയുടെ മുഖച്ഛായ മാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story