Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാഞ്ഞിരംകുളം...

കാഞ്ഞിരംകുളം നിത്യസഹായമാത തീർഥാടനപള്ളി തിരുനാൾ ഏഴിന്

text_fields
bookmark_border
തിരുവനന്തപുരം: കാഞ്ഞിരംകുളം നിത്യസഹായമാത മലങ്കര കത്തോലിക്ക തീർഥാടന ദേവാലയത്തിലെ തിരുനാൾ ഏഴിന് കൊടിയേറും. മോൺ. ഡോ. മാത്യു മനക്കരക്കാവിൽ, ഫാദർ ഫ്രാൻസിസ് മുതുകത്താനിയിൽ, ഫാദർ ആൻറണി പ്ലാംപറമ്പിൽ എന്നിവർ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. തിരുനാൾ പ്രദക്ഷിണം 13ന് നടക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് സന്ധ്യപ്രാർഥനക്കും നൊവേനക്കും ശേഷം നടക്കുന്ന വിശുദ്ധ കുർബാനക്ക് ജില്ല വികാരി ഫാദർ ആൻറണി പ്ലാംപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് അദ്ദേഹം തിരുനാൾ സന്ദേശം നൽകും. ഫാദർ തോമസ് പ്രശാന്ത് ഒ.ഐ.സി കൊടിയേറ്റ് കർമം നിർവഹിക്കും. 14ന് രാവിലെ എട്ടിന് പ്രഭാതപ്രാർഥനയെത്തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനക്ക് തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറൽ മോൺ. ഡോ. മാത്യു മനക്കരക്കാവിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്ന് ഉണ്ടാവും. 21ന് രാവിലെ ദിവ്യബലിക്കുശേഷം കൊടിയിറക്ക് നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story