Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:47 AM IST Updated On
date_range 5 Jan 2018 10:47 AM ISTവർക്കല ടൗണിൽ പേപ്പട്ടിയുടെ പരാക്രമം; എട്ടുപേർക്ക് കടിയേറ്റു
text_fieldsbookmark_border
*മുഖത്തും മാറിലും കൈകാലുകൾക്കുമാണ് കടിയേറ്റത് *പരിക്കേറ്റവർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി *പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു വർക്കല: ടൗണിൽ പരിഭ്രാന്തി പരത്തിയ പേപ്പട്ടി എട്ടുപേരെ കടിച്ച് പരിക്കേൽപിച്ചു. പരിക്കേറ്റ ഏഴുപേർ വഴിയാത്രക്കാരും ഒരാൾ ഓട്ടോ ഡ്രൈവറുമാണ്. മുഖത്തും മാറിലും കൈകാലുകളിലാണ് പട്ടി കടിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലേകാലോടെയാണ് സംഭവം. രാമന്തളിയിൽ നിന്നും ടൗണിലേക്ക് ഓടിയെത്തിയ നായ് പൊലീസ് സ്റ്റേഷൻ ഭാഗത്തേക്കാണ് ആദ്യം ഓടിയത്. സബ് രജിസ്ട്രാർ ഓഫിസിന് എതിർവശത്ത് രണ്ടുപേരെ കടിച്ചതോടെ നാട്ടുകാർ പട്ടിയെ തുരത്തിയോടിച്ചു. തുടർന്ന് ടെമ്പിൾ റോഡിലേക്ക് ഓടിയ പേപ്പട്ടി റൗണ്ട് എബൗട്ടിന് മുന്നിലെ നടപ്പാതയിലൂടെ നടന്നുപോയ ഒരാളെ കടിക്കുകയും മറ്റൊരാളുടെ മുഖത്തേക്ക് ചാടിപ്പിടിക്കുകയും ചെയ്തു. സമീപത്തെ ഓട്ടോ ഡ്രൈവർമാർ പേപ്പട്ടിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും താലൂക്ക് ആശുപത്രി ഭാഗത്തേക്ക് ഓടിപ്പോയി. ഇതിനിടെ ബസ് കാത്തുനിന്നവരെയും വഴിയാത്രക്കാരെയും കടിച്ചു. താലൂക്ക് ആശുപത്രിക്ക് മുന്നിലൂടെ നടന്നുപോയവരിൽ ചിലർക്കും കടിയേറ്റു. താലൂക്ക് ആശുപത്രി ജങ്ഷനിൽനിന്നും ചിലക്കൂർ വള്ളക്കടവ് റോഡിലൂടെ ഓടിയ പേപ്പട്ടിയെ നാട്ടുകാർ ഓടിച്ചിട്ട് തല്ലിക്കൊല്ലുകയായിരുന്നു. മൈതാനം ടൗണിലെ ഓട്ടോ ഡ്രൈവർ ചിലക്കൂർ സ്വദേശി തൻസീലിെൻറ (22) ഇടത് കൈക്കുഴയുടെ ഭാഗത്തും ഇടതുകാലിലും കടിയേറ്റു. നടയറ സ്വദേശി കബീറിെൻറ (73) മുഖത്തും കാലിലും പരിക്കുണ്ട്. ആറ്റിങ്ങൽ സ്വദേശി സുദേവന് (62) തുടയിലാണ് കടിയേറ്റത്. രഘുനാഥപുരം മന്നാനിയ്യക്ക് സമീപം താമസിക്കുന്ന വീട്ടമ്മ ഓമനയുടെ(52) മാറിടത്തിലും കൈത്തണ്ടയിലും റാത്തിക്കൽ സ്വദേശിയായ തൻസീലിന് (46) ഇടുപ്പിലുമാണ് കടിയേറ്റത്. യൂസുഫ് (74), രവി (40)എന്നിവരുടെ കൈകാലുകളിൽ അള്ളിക്കീറിയും കടിച്ചും പരിക്കേൽപിച്ചു. പുന്നമൂട് സ്വദേശിയായ രാജേഷിെൻറ ഇടതുകാൽ മടമ്പിലാണ് കടിയേറ്റത്. കടിയേറ്റവരെല്ലാം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സംഭവമറിഞ്ഞ് നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, കൗൺസിലർ ബിന്ദു എന്നിവർ സ്ഥലത്തെത്തി. പ്രാഥമിക ചികിത്സക്കുശേഷം പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കയച്ചു. കഴിഞ്ഞയാഴ്ച പുത്തൻചന്തയിലും ഒരു പേപ്പട്ടി നടുറോഡിലൂടെ ഓടിനടന്ന് വഴിയാത്രക്കാരെ കടിച്ച് പരിക്കേൽപിച്ചിരുന്നു. അന്നും ഏഴുപേർക്ക് കടിയേറ്റിരുന്നു. കാപ്ഷൻ *വർക്കല ടൗണിൽ വ്യാഴാഴ്ച പേപ്പട്ടിയുടെ കടിയേറ്റവർ താലൂക്ക് ആശുപത്രിയിൽ *എട്ടുപേരെ കടിച്ച് പരിക്കേൽപിച്ച പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നപ്പോൾ *പേപ്പട്ടിയുടെ കടിയേറ്റ ഓട്ടോ ഡ്രൈവർ തൻസീൽ, രാജേഷ്, രവി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story