Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:47 AM IST Updated On
date_range 5 Jan 2018 10:47 AM ISTശാസ്ത്രത്തിെൻറ വാതായനങ്ങൾ തുറന്ന് ഇൻസ്പെയർ ക്യാമ്പ്
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയ സംരംഭമായ ഇൻസ്െപയറിെൻറ (ഇന്നവേഷൻ ഇൻ സയൻസ് പെർസ്യൂട്ട് ഫോർ ഇൻസ്പയേർഡ് റിസർച്) ആഭിമുഖ്യത്തിൽ നാലാഞ്ചിറ ഇവാനിയോസ് കോളജിൽ നടന്ന് വരുന്ന ശാസ്ത്ര ക്യാമ്പ് വിദ്യാർഥികൾക്ക്് പുതിയ അനുഭവമായി. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യവും നവീനആശയങ്ങളും ഗവേഷണത്വരയും വളർത്താൻ ലക്ഷ്യമിട്ടാണ് ഞായറാഴ്ച വരെ നീളുന്ന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ആധുനിക ലബോറട്ടറികളുടെ പ്രവർത്തനങ്ങൾ നേരിൽ മനസ്സിലാക്കാനുള്ള അവസരവും ക്യാമ്പിൽ വിദ്യാർഥികൾക്ക് ലഭ്യമാണ്. വിഖ്യാത ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, ശാസ്ത്ര പ്രശ്നോത്തരി, നൂതന ആശയങ്ങളെക്കുറിച്ചുള്ള ലേഖന രചന തുടങ്ങിയവ ക്യാമ്പിെൻറ ഭാഗമാണ്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അപേക്ഷിച്ച ശാസ്ത്രവിഷയങ്ങളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന 150 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സോളിഡ് സ്റ്റേറ്റ് ആൻഡ് സ്ട്രക്ചറൽ കെമിസ്ട്രി യൂനിറ്റിലെ പ്രഫ. ശ്രീനിവാസൻ നടരാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെന്നൈയിെല ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിലെ സീനിയർ സയൻറിസ്റ്റ് പ്രഫ. ജെ. ഡാനിയേൽ ചെല്ലപ്പൻ മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story