Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:47 AM IST Updated On
date_range 5 Jan 2018 10:47 AM ISTമതം സമൂഹത്തിെൻറ പ്രശ്‌നമല്ല വ്യക്തിപരമാണ്- -^കാനം
text_fieldsbookmark_border
മതം സമൂഹത്തിെൻറ പ്രശ്‌നമല്ല വ്യക്തിപരമാണ്- --കാനം പുനലൂര്‍: മതം സമൂഹത്തിെൻറ പ്രശ്‌നമല്ലെന്നും അത് വ്യക്തിപരമായ കാര്യമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ.പി.എ.സി സ്ഥാപകപ്രസിഡൻറും മുന്‍ എം.എൽ.എയുമായ എന്‍. രാജഗോപാലന്‍ നായർ ഫൗണ്ടേഷൻ പുനലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം സമൂഹത്തിേൻറതായി മാറുമ്പോഴാണ് സംഘർഷമുണ്ടാകുന്നത്. മതവും വിശ്വാസവും വ്യക്തിപരമായ കാര്യമാണ്. അവരവരുടെ മതത്തിലും വിശ്വാസത്തിലും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നുണ്ട്. കലാകാരൻ, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളിൽ ഉജ്ജ്വല മാതൃക കാട്ടിയ വ്യക്തിത്വമായിരുന്നു രാജഗോപാലന്‍ നായരുടേതെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന്‍ പുറത്തിറക്കുന്ന സ്മരണികയുടെ ബ്രോഷർ പ്രകാശനം മന്ത്രി കെ. രാജു നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ പ്രസിഡൻറ് പി.എസ്. സുപാല്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എൽ.എ പുനലൂര്‍ മധു, നഗരസഭ ചെയര്‍മാന്‍ എം.എ. രാജഗോപാൽ, ജില്ല പഞ്ചായത്ത് അംഗം കെ. വേണുഗോപാൽ, ഫൗണ്ടേഷന്‍ സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, എം. സലീം, രാജഗോപാലന്‍ നായരുടെ സഹോദരി വിജയാംബിക ദേവി എന്നിവർ സംസാരിച്ചു. സർട്ടിഫിക്കറ്റുകൾ കൃത്യതവേണം പുനലൂർ: പുനലൂർ സബ് ആർ.ടി ഓഫിസ് പരിധിയിലുള്ള എല്ലാ നേത്ര പരിശോധന ആശുപത്രികളിൽനിന്നും നൽകുന്ന നേത്ര പരിശോധന സർട്ടിഫിക്കറ്റും മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റും (ശാരീരിക ക്ഷമത) ഉൾപ്പെടെ നിർദിഷ്ട ഫോമിൽ സ്കാൻ ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകളും മാത്രമേ 15 മുതൽ ഓഫിസിൽ സ്വീകരിക്കുകയുള്ളൂവെന്ന് ജോയൻറ് ആർ.ടി.ഒ അറിയിച്ചു. സർട്ടിഫിക്കറ്റുകളിൽ പരിശോധനക്ക് വിധേയമാകുന്ന വ്യക്തിയുടെ കണ്ണുകൾ, കൈകൾ, കൈ-കാൽ വിരലുകൾ വ്യക്തമായിരിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story