Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:47 AM IST Updated On
date_range 5 Jan 2018 10:47 AM ISTസമ്പൂർണ തപാൽ ഇൻഷുറൻസ് ഗ്രാമം പദ്ധതി
text_fieldsbookmark_border
അഞ്ചൽ: കേന്ദ്ര സർക്കാറിെൻറ സമ്പൂർണ ലൈഫ് ഇൻഷുറൻസ് ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് കോട്ടുക്കൽ വില്ലേജിനെ തെരഞ്ഞെടുത്തു. ഗ്രാമത്തിലെ മുഴുവൻ ജനങ്ങളേയും ഗ്രാമീണ തപാൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി മികച്ച സാമ്പത്തികഭദ്രതയും ജീവിതസുരക്ഷയും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പത്തനംതിട്ട തപാൽ ഡിവിഷനിൽപെട്ടതാണ് കോട്ടുക്കൽ വില്ലേജ്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോട്ടുക്കൽ യു.പി.എസിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പോസ്റ്റൽ സൂപ്രണ്ട് ആർ. വേണുനാഥൻ പിള്ള അധ്യക്ഷത വഹിക്കും. പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. അരുണാ ദേവി, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. നൗഷാദ് എന്നിവർ നിർവഹിക്കും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story