Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:47 AM IST Updated On
date_range 5 Jan 2018 10:47 AM IST'വസന്തോത്സവം' ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വസന്തോത്സവം- 2018െൻറ ഒരുക്കങ്ങൾ പൂർത്തിയായി. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം പുഷ്പോത്സവത്തിന് പ്രാധാന്യം നൽകിയാണ് മേള സംഘടിപ്പിക്കുന്നത്. പതിനായിരത്തോളം വർണപുഷ്പങ്ങളും മുപ്പതിനായിരത്തിൽപരം ചെടികളും പുഷ്പോത്സവത്തിന് ശോഭകൂട്ടും. പ്രവേശന ടിക്കറ്റുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആൽത്തറ, കവടിയാർ, വഴുതയ്ക്കാട്, നന്തൻകോട് (എൽ.എം.എസ് കോമ്പൗണ്ട്), ജവഹർ നഗർ തുടങ്ങിയ ബ്രാഞ്ചുകളിൽ നിന്ന് 5- മുതൽ ലഭ്യമാകും. കൂടാതെ ഓൺലൈൻ വഴിയും ടിക്കറ്റ് ലഭ്യമാണ്. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ www.vasantholsavamkerala.org വെബ്സൈറ്റ് സന്ദർശിക്കാം. ജനുവരി 7 മുതൽ 14 വരെ കനകക്കുന്ന് പ്രധാന കവാടത്തിെൻറ ഇരുവശങ്ങളിലായി ഒരുക്കുന്ന എസ്.ബി.ഐ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ലഭിക്കും. വസന്തോത്സവത്തോടനുബന്ധിച്ച് പൂക്കളുടെ ക്രമീകരണം, വെജിറ്റബിൾ കാർവിംഗ്, ബൊക്കെ നിർമാണം, പുഷ്പറാണി മത്സരം എന്നിവയും സംഘടിപ്പിക്കും. വ്യക്തികൾക്കും െപ്രാഫഷനലുകൾക്കും മാത്രമായി പ്രത്യേകമത്സരവും ഉണ്ടാവും. വിശദവിവരങ്ങൾക്ക് കനകക്കുന്നിൽ പ്രവർത്തിക്കുന്ന ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 9074495889/9074495841.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story