Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:47 AM IST Updated On
date_range 5 Jan 2018 10:47 AM ISTഅമ്മക്കും മക്കൾക്കും സംഘ്പരിവാർ പ്രവർത്തകരുടെ ക്രൂരമർദനം
text_fieldsbookmark_border
പാറശ്ശാല: ധനുവച്ചപുരത്ത് സംഘ്പരിവാറിെൻറ ആക്രമണത്തിൽ അമ്മക്കും മക്കൾക്കും പരിക്കേറ്റു. ധനുവച്ചപുരം പാർക്ക് ജങ്ഷന് സമീപം രോഹിണി നിവാസിൽ ചിത്ര (50), മക്കളായ സുജിത്, സുമേഷ് എന്നിവരെയാണ് ഒരുപ്രകോപനവുമില്ലാതെ ആക്രമിച്ചത്. മൂന്ന് പേരും പാറശ്ശാല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രയുടെ കൈക്ക് പൊട്ടലുണ്ട്. സുജിത്തിെൻറ ഇരുകാലുകളും തല്ലിയൊടിച്ചു. സുമേഷിെൻറ കൈ അടിച്ചൊടിച്ചു. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് പരശുവക്കലിൽനിന്ന് ഭക്ഷണംവാങ്ങി വീട്ടിലേക്ക് കാറിൽ വരുന്ന വഴി ചിത്രയുടെ വീടിന് സമീപത്ത് വെച്ചാണ് സംഭവം. ആർ.എസ്.എസ് പ്രചാരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ ഒട്ടിച്ചുകൊണ്ടിരുന്ന 15 ഓളംവരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വീടിന് സമീപത്തെ വൈദ്യുതി കാലിൽ പോസ്റ്റർ പതിക്കുന്ന വിവരം തിരക്കിയതോടെ കമ്പിപ്പാര, ദണ്ഡ് മുതലായ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നത്രെ. അഖിൽ മോഹൻ, അനീഷ്, സുധീഷ്, കണ്ണൻ തുടങ്ങിയ സംഘ്പരിവാർ പ്രവർത്തകരുടെ നേതൃത്വത്തിലാണ് മർദിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടിക്കടി ധനുവച്ചപുരം ഭാഗങ്ങളിൽ പ്രകോപനമില്ലാതെ സംഘ്പരിവാർ സംഘങ്ങൾ ആക്രമണം അഴിച്ചുവിടുകയാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story