Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമേയർക്ക്​ തിരക്ക്​;...

മേയർക്ക്​ തിരക്ക്​; കഴക്കൂട്ടം നോക്കാൻ പകരക്കാരൻ

text_fields
bookmark_border
തിരുവനന്തപുരം: കഴക്കൂട്ടം വാർഡി​െൻറ കാര്യങ്ങൾ നോക്കി നടത്താൻ പുതിയ 'ചുമതലക്കാരനെ' മേയർ നിയമിച്ചു. കഴക്കൂട്ടം സോണൽ ഒാഫിസിലെ ലൈബ്രേറിയനായി ജോലിചെയ്തിരുന്ന ആളെയാണ് ഇവിടേക്ക് നിയോഗിച്ചത്. മേയർ വി.കെ. പ്രശാന്ത് പ്രതിനിധീകരിക്കുന്ന വാർഡാണ് കഴക്കൂട്ടം. 100 വാർഡുകളിലെയും കാര്യങ്ങളും മറ്റ് പരിപാടികളുമായി തിരക്കിലായതിനാൽ സ്വന്തം വാർഡിലെ ആവശ്യങ്ങൾ നിറവേറ്റാൻ സമയം കിട്ടാറില്ലെന്നാണ് മേയറുടെ ഭാക്ഷ്യം. എന്നാൽ മേയറുടെ ഒാഫിസിലെ പ്രധാന ചുമതലക്കാരാനായി ഇൗ ജീവനക്കാരൻ മാറിയെന്നതാണ് മറ്റൊരു യാഥാർഥ്യം. കൗൺസിലി‍​െൻറ അംഗീകാരമോ മറ്റ് വ്യവസ്ഥകളോ ഇല്ലാതെയാണ് കഴിഞ്ഞ കുറെനാളുകളായി സോണൽ ഒാഫിസ് ജീവനക്കാരനെ മേയറുടെ ഒാഫിസ് ജീവനക്കാരനായി നിയമിച്ചിരിക്കുന്നത്. മേയറുടെ പി.എസ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാൾ മേയർ കാണേണ്ട ഫയലുകൾ മിക്കതിലും കൈവെക്കുന്നു എന്ന പരാതികളുമുണ്ട്. പ്രൈവറ്റ് സെക്രട്ടറി എന്നൊരു പോസ്റ്റ് മേയർക്കില്ല. പി.എ എന്നൊരു തസ്തിക ഉണ്ട്. അതിൽ ഒരു ഉദ്യോഗസ്ഥൻ മേയർക്ക് കീഴിൽ നിലവിൽ കോർപറേഷനിലുണ്ട്. മേയർക്ക് സ്വന്തം വാർഡ് നോക്കാൻ മറ്റൊരാളുടെ സഹായംവേണമെങ്കിൽ എല്ലാ കൗൺസിലർമാർക്കും അതാകാമല്ലോ എന്ന ചോദ്യമാണ് പ്രതിപക്ഷ കൗൺസിലർമാർ ഇതുസംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്. കഴക്കൂട്ടം ഉൾപ്പെടെ വാർഡുകളിൽനിന്ന് വിവിധ ആവശ്യങ്ങളുമായി മേയറെ നേരിട്ട് കാണാനെത്തുന്നവരെ ഇൗ ജീവനക്കാരൻ തന്നെ നേരിട്ട് പരാതികൾ വാങ്ങി പറഞ്ഞുവിടുന്നതും പതിവാണേത്ര.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story