Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:47 AM IST Updated On
date_range 5 Jan 2018 10:47 AM ISTനഴ്സുമാരുടെ സേവനവേതനം ഏകീകരിക്കണം; കെ.ജി.എൻ.എ സെക്രേട്ടറിയറ്റ് മാർച്ച് സംഘടിപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ താൽക്കാലികാടിസ്ഥാനത്തിൽ േജാലിചെയ്യുന്ന നഴ്സുമാരുടെ സേവനവേതന വ്യവസ്ഥകൾ ഏകീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവൺമെൻറ് നഴ്സ് അസോസിയേഷെൻറ (കെ.ജി.എൻ.എ) േനതൃത്വത്തിൽ സെക്രേട്ടറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ആശുപത്രികളിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന നഴ്സുമാർക്ക് അർഹമായ വേതനം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് നഴ്സുമാരാണ് കരാർ അടിസ് ഥാനത്തിൽ ജോലിചെയ്യുന്നത്. ഇവരിൽ പലരും 10,000 രൂപയിൽ താഴെ മാസവരുമാനത്തിലാണ് ജോലി ചെയ്യുന്നത്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടി. സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. ഉഷാദേവി, എൻ.ബി. സുധീഷ് കുമാർ, കെ.പി. ഷീല, കെ.ഒ. റീത്ത, ൈഷനി ആൻറണി, സി.ടി. നുസൈബ, കെ.എം. സോഫി, നിഷ ഹമീദ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story