Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightെഎ.എം.എ മാലിന്യസംസ്കരണ...

െഎ.എം.എ മാലിന്യസംസ്കരണ പ്ലാൻറ്: അഞ്ചേക്കറും നിലമെന്ന് റവന്യൂ രേഖ

text_fields
bookmark_border
* മികച്ച ജലസ്രോതസ്സും പച്ചപ്പും നിറഞ്ഞ പ്രദേശമാണെന്നും 350 മീറ്റർ മാറി ജനവാസമേഖലയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി *ജനവാസമോ നീരൊഴുക്കോ സ്ഥലത്തില്ലെന്ന ഐ.എം.എ റിപ്പോർട്ട് പൊളിഞ്ഞു പാലോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) മാലിന്യസംസ്കരണ പ്ലാൻറിനായി പെരിങ്ങമ്മല പഞ്ചായത്തിലെ ഓടു ചുട്ട പടുക്കയിൽ വാങ്ങിയ 6.8 ഏക്കറിൽ അഞ്ചേക്കറും നിലമെന്ന് റവന്യൂ രേഖ. നെടുമങ്ങാട് തഹസിൽദാർ അനിൽകുമാർ കലക്ടർ കെ. വാസുകിക്ക് നൽകിയ റിപ്പോർട്ടിലാണ് പരിസ്ഥിതി പ്രാധാന്യം വിവരിക്കുന്നത്. മികച്ച ജലസ്രോതസ്സും പച്ചപ്പും നിറഞ്ഞ പ്രദേശമാന്നെന്നും 350 മീറ്റർ മാറി ജനവാസമേഖലയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജനവാസമോ നീരൊഴുക്കോ പ്ലാൻറ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന സ്ഥലത്തില്ലെന്ന ഐ.എം.എയുടെ റിപ്പോർട്ട് ഇതോടെ പൊളിഞ്ഞു. സർക്കാറിനെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ളതായിരുന്നു ഐ.എം.എ റിപ്പോർട്ട്. പ്ലാൻറുമായി മുന്നോട്ടുപോയാൽ ക്രമസമാധാനപ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും തഹസിൽദാർ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പ്ലാൻറിന് അനുമതി നൽകുന്നത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ പരസ്യത്തെ തുടർന്ന് ബോർഡ് ചീഫ് എൻവയൺമ​െൻറ് എൻജിനീയർക്ക് തിരുവനന്തപുരം ഡി.എഫ്.ഒ ഡി. രതീഷ് നൽകിയ റിപ്പോർട്ടും ഐ.എം.എക്ക് എതിരാണ്. പട്ടയഭൂമി റിസർവ് വനത്തിനാൽ ചുറ്റപ്പെട്ടതാണ്. ആന, കാട്ടുപോത്ത്, മ്ലാവ്, കേഴ തുടങ്ങിയ വന്യജീവികളുടെ ആവാസകേന്ദ്രവുമാണ്. ചതുപ്പിലൂടെ ഒഴുകിയെത്തുന്ന നീർച്ചാലുകൾ കല്ലുവരമ്പ്‌ തോടുവഴി വാമനപുരം നദിയുടെ പ്രധാന കൈവഴിയായ ചിറ്റാറിലാണ് എത്തിച്ചേരുന്നത്. കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന കല്ലടയാറി​െൻറ കൈവഴിയായ കുളത്തൂപ്പുഴയാറി​െൻറ ഉറവയെടുക്കുന്നതും ഈ ചതുപ്പിൽനിന്നാണ്. കണ്ടൽകാടുകളുടെ നാശത്തിനും പ്ലാൻറ് കാരണമാകും. സമീപത്തായിട്ടാണ് താന്നിമൂട് ആദിവാസി സെറ്റിൽമ​െൻറും. സ്ഥലം മാലിന്യ പ്ലാൻറിന് ഉചിതമല്ലെന്ന വനംവകുപ്പി​െൻറ റിപ്പോർട്ടിന് പിന്നാലെയാണ് റവന്യൂ അധികൃതർ കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞദിവസം പെരിങ്ങമ്മല പഞ്ചായത്ത് കാര്യലയത്തിൽ ഹിയറിങ്ങിനെത്തിയ കലക്ടർ പദ്ധതി പ്രദേശം നേരിൽ കണ്ട് ബോധ്യപ്പെടുകയും ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story