Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാർത്താചിത്ര പ്രദർശനം...

വാർത്താചിത്ര പ്രദർശനം സമാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തി​െൻറ ദൈന്യത നിഴലിച്ച കവിതാലാപനത്തി​െൻറ അകമ്പടിയിൽ പ്രതീക്ഷയുടെ മെഴുകുതിരിനാളങ്ങൾ തെളിയിച്ച് ഒാഖി . മേയർ വി.കെ. പ്രശാന്തായിരുന്നു ആദ്യ മെഴുകുതിരി തെളിയിച്ചത്. തുടർന്ന് മാധ്യമപ്രവർത്തകരും പൊതുജനങ്ങളും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. രണ്ടുദിവസമായി നടന്ന പ്രദർശനത്തിനിെട ശേഖരിച്ച ദുരിതാശ്വാസ ഫണ്ടും പ്രസ്ക്ലബ് അംഗങ്ങളുടെ സംഭാവനകളും ചേർത്ത് അടുത്തദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. തീരദേശമേഖലയെ ദുരിതക്കയത്തിലേക്ക് തള്ളിയ ഓഖി ദുരന്തത്തി​െൻറ വ്യാപ്തി ബോധ്യപ്പെടുത്തുന്ന ചിത്രങ്ങളിലൂടെ ജനങ്ങൾക്കുണ്ടായ നഷ്ടവും വിഷമതകളും സമൂഹത്തിലെത്തിക്കാൻ ചിത്രങ്ങൾക്ക് കഴിയുമെന്ന് ആർച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപരും ജില്ല കമ്മിറ്റി അവതരിപ്പിച്ച ഓഖി ദുരന്ത കവിതകളുടെ ആലാപനവും നടന്നു. വി.എസ്. ബിന്ദു, ആയിഷ ഹസീന, കവികളായ വിനോദ് വെള്ളായണി, അഖിൽ സി.കെ എന്നിവർ കവിതകൾ ആലപിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ എസ്.ആർ. ശക്തിധരൻ, പൂന്തുറ കൗൺസിലർ സോളമൻ, സാംസ്കാരിക പ്രവർത്തകൻ കെ.ജി. സൂരജ് എന്നിവരും പങ്കെടുത്തു. പ്രസ്ക്ലബ് ട്രഷറർ ജി. പ്രമോദ് സ്വാഗതവും സെക്രട്ടറി എസ്. സതീഷ്ബാബു നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story