Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:44 AM IST Updated On
date_range 5 Jan 2018 10:44 AM IST'പട്ടിക വിഭാഗങ്ങൾക്കെതിരായ കലാപങ്ങൾ തടയണം'
text_fieldsbookmark_border
തിരുവനന്തപുരം: പട്ടികജാതി, വർഗങ്ങളുടെ അഭിവൃദ്ധി തടയാനുള്ള കലാപങ്ങൾ സർക്കാർ തടയണമെന്ന് പട്ടികജാതി, വർഗ െഎക്യവേദി സംസ്ഥാന രക്ഷാധികാരി െഎത്തിയൂർ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ പട്ടികജാതിക്കാർക്കെതിരെ നടക്കുന്ന കലാപങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ വിവിധ സംഘടനകൾ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ആർ. നാരായണൻ ഫൗണ്ടേഷൻ പ്രസിഡൻറ് തിരുവലം ശ്രീകണ്ഠൻ അധ്യക്ഷതവഹിച്ചു. ബഹുജൻ മുക്തി പാർട്ടി പ്രസിഡൻറ് കമലാസനൻ, സെൻ, സാധുജന പരിപാലനസംഘം സംസ്ഥാന പ്രസിഡൻറ് അംബേദ്കർപുരം മുരുകൻ, കോഒാഡിനേറ്റർ ദിവാകരൻ പള്ളത്ത്, ആദി ദ്രാവിഡ മഹാസഭ സംസ്ഥാന പ്രസിഡൻറ് സദാനന്ദൻ, ചേരമർ ഹിന്ദു മഹാജനസംഘം സെക്രട്ടറി ജനറൽ വി. ശശിധരൻ, ജില്ല പ്രസിഡൻറ് പട്ടം രഘുനാഥ്, െഎക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി വൈക്കം കുട്ടപ്പൻ, നേതാക്കളായ കാരേറ്റ് ഇന്ദിര, നളിനി, ജയൻ വിത്സൺ, കരിങ്കടമുഗൽ സനൽകുമാർ എന്നിവർ പ്രസംഗിച്ചു. ക്യാപ്ഷൻ പട്ടികജാതിക്കാർക്കെതിരെ നടക്കുന്ന കലാപങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ വിവിധ സംഘടനകൾ നടത്തിയ മാർച്ചും ധർണയും െഎത്തിയൂർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story