Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൂർവവിദ്യാർഥി സംഗമം

പൂർവവിദ്യാർഥി സംഗമം

text_fields
bookmark_border
പാലോട്: പേരയം പാലുവള്ളി സ​െൻറ് ജോസഫ്സ് യു.പി സ്കൂളിലെ 26ന് രാവിലെ 9.30ന് നടക്കും. സ്നേഹം ചൊരിഞ്ഞ് കുഞ്ഞുങ്ങളെത്തിയപ്പോൾ അമ്മമാരുടെ ഒാർമകളിൽ കണ്ണീർ നനവ് വിതുര: ജീവിതത്തി​െൻറ അവസാനനാളുകളിൽ കൈത്താങ്ങാകേണ്ട മക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ട് വൃദ്ധസദനത്തിൽ നാളുകൾ തള്ളിനീക്കേണ്ടിവരുന്ന അമ്മമാരെ നേരിൽകണ്ട് സ്നേഹം പങ്കിട്ട് വിതുര ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻറ് പൊലീസ് സംഘാംഗങ്ങളുടെ ക്രിസ്മസ് -പുതുവത്സര ആഘോഷം. സ്കൂളിൽ സംഘടിപ്പിച്ച ത്രിദിന അവധിക്കാല ക്യാമ്പി​െൻറ ഭാഗമായാണ് ഒരു ദിവസം മുഴുവൻ കുട്ടികൾ പേയാട്, ഉറിയാക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്ഞാനശെൽവം മെമ്മോറിയൽ വയോജനകേന്ദ്രത്തിലെ ഇരുപതോളം വരുന്ന അമ്മമാരോടൊപ്പം ചെലവിട്ടത്. മനസ്സ് തുറന്ന് സംസാരിക്കാൻ കുട്ടികളെ കിട്ടിയതോടെ പല അമ്മമാരുടെയും അനുഭവകഥകൾ കണ്ണീരിൽ കുതിർന്നു. അവഗണനയുടെ കരിനിഴൽ വീണ മാതൃത്വത്തിന് മുന്നിൽ പാട്ടുപാടിയും അഭിനയിച്ചും നൃത്തം ചെയ്തും കുട്ടികൾ തകർത്താടിയപ്പോൾ ക്ഷണനേരത്തേക്കെങ്കിലും ആശയറ്റ മാതൃഹൃദയങ്ങൾക്കത് പഴയകാലത്തി​െൻറ നല്ല ഓർമകളിലേക്കുള്ള മടങ്ങിപ്പോക്കായി. അമ്മമാർക്ക് ഉച്ചഭക്ഷണം തയാറാക്കി നൽകാനും കുട്ടികൾ മറന്നില്ല. കൂടാതെ വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ, മറ്റ് അവശ്യ വസ്തുക്കളുമൊക്കെ വീടുകളിൽനിന്ന് ശേഖരിച്ചുനൽകി. ഒരുദിവസം മുഴുവൻ നീണ്ട കൂടിക്കാഴ്ചക്കുശേഷം കുട്ടികളെ മാറോടണച്ച് അനുഗ്രഹാശിസുകൾ ചൊരിഞ്ഞാണ് അമ്മമാർ അവരെ മടക്കിയത്. ഒരു ദിവസത്തേക്കെങ്കിലും അവഗണിക്കപ്പെട്ട മാതൃത്വങ്ങൾക്ക് തണലായി മാറാൻ ലഭിച്ച അവസരം വിദ്യാർഥികൾക്ക് മറക്കാനാകാത്ത അനുഭവമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story