Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:44 AM IST Updated On
date_range 5 Jan 2018 10:44 AM ISTനാവിക് സംവിധാനവുമായി പരീക്ഷണ ബോട്ടുകൾ ഇന്ന് കടലിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ മുന്നറിയിപ്പ് യഥാസമയം നൽകുന്നതിന് ബോട്ടുകളിൽ ഘടിപ്പിക്കുന്ന നാവിക് സംവിധാനത്തിെൻറ പരീക്ഷണം വെള്ളിയാഴ്ച നടക്കും. രാവിലെ എട്ടിന് കൊല്ലം നീണ്ടകര ഫിഷിങ് ഹാർബറിൽനിന്ന് നാവിക് സംവിധാനം ഘടിപ്പിച്ച ബോട്ടുകൾ ഉൾക്കടലിലേക്ക് പുറപ്പെടും. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഫ്ലാഗ് ഓഫ് ചെയ്യും. അതേസമയംതന്നെ വിഴിഞ്ഞത്തുനിന്നും കൊച്ചിയിൽനിന്നും നാവിക് സംവിധാനമുള്ള ബോട്ടുകൾ കടലിലേക്ക് പരീക്ഷണയാത്ര ആരംഭിക്കും. ഐ.എസ്.ആർ.ഒയാണ് നാവിക് സംവിധാനം വികസിപ്പിച്ചത്. ഇൻകോയിസിൽനിന്ന് ലഭിക്കുന്ന അറിയിപ്പുകൾ ഐ.എസ്.ആർ.ഒയുടെ ട്രാൻസ്പോണ്ടേഴ്സ് വഴിയാണ് മത്സ്യത്തൊഴിലാളികളുടെ ആൻേഡ്രായിഡ് ഫോണുകളിലേക്ക് നാവിക് ഉപകരണം വഴി എത്തുന്നത്. കരയിൽനിന്ന് 1500 കിലോമീറ്റർവരെ അകലെയുള്ള ബോട്ടുകൾക്ക് വിവരം ലഭ്യമാക്കാനാവും. ഫിഷറീസ്, തീരസംരക്ഷണസേന, റിമോട്ട് സെൻസിങ് ഏജൻസിയുടെയും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറിെൻറയും ഉദ്യോഗസ്ഥർ, ലൈഫ്ഗാർഡുകൾ എന്നിവർ പരീക്ഷണ ബോട്ടുകളിലുണ്ടാവും. നീണ്ടകരയിൽനിന്ന് പുറപ്പെടുന്ന ബോട്ടുകൾ 200 നോട്ടിക്കൽ മൈൽ അകലെവരെ പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story