Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:44 AM IST Updated On
date_range 5 Jan 2018 10:44 AM ISTപുസ്തക പ്രകാശനം
text_fieldsbookmark_border
തിരുവനന്തപുരം: ശശി മാവിൻമൂട് രചിച്ച് സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച 'ജനിതകം' കവിത സമാഹാരം പ്രസ്ക്ലബ് ഹാളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പു.ക.സ ജനറൽ സെക്രട്ടറി പ്രഫ. വി.എൻ. മുരളിക്ക് നൽകി പ്രകാശനംചെയ്തു. കവിതകൾ തീക്ഷണമായ ജീവിതാനുഭവങ്ങളാണെന്നും പ്രതിബദ്ധതയുള്ള കവിതകൾ മാത്രമേ കാലത്തെ അതിജീവിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. കവി ഏഴാച്ചേരി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.എസ്. സുമേഷ് കൃഷ്ണൻ പുസ്തകപരിചയം നടത്തി. മാജിക് അക്കാദമി ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല, പു.ക.സ ജില്ല സെക്രട്ടറി വിനോദ് വൈശാഖി എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ സുധാകരൻ ചന്തവിള അധ്യക്ഷത വഹിച്ചു. രാജൻ കൈലാസ്, മോഹൻദാസ് മൊകേരി, മടവൂർ സുരേന്ദ്രൻ, പി.എൻ. സരസമ്മ, എസ്. സരോജം, മടവൂർ രാധകൃഷ്ണൻ, ബി. പ്രഭ, വി. രാധാകൃഷ്ണൻ നായർ, മാറയ്ക്കൽ വിജയകുമാർ, ബി.വി. കാരയ്ക്കാട്, ഡോ. ജി. രാജേന്ദ്രൻ പിള്ള എന്നിവർ കവിതകൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story