Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇതര സംസ്​ഥാന തൊഴിലാളി...

ഇതര സംസ്​ഥാന തൊഴിലാളി കുടുംബങ്ങൾക്ക് നഷ്​ടപരിഹാരം ഉറപ്പാക്കണം

text_fields
bookmark_border
തിരുവനന്തപുരം: ഓഖി ദുരന്തത്തിനിരയായ ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ വ്യക്തതവരുത്തി അവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് കെ.ആർ.എൽ.സി.സിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റൽ ഏരിയ ഡെവലപ്മ​െൻറ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) വാർഷിക സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ചെയർമാൻ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ഉദ്ഘാടനം ചെയ്തു. കടൽ ഡയറക്ടർ ഡോ. ആൻറണിറ്റോ പോൾ, കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, വൈസ് പ്രസിഡൻറ് പ്ലാസിഡ് ഗ്രിഗരി, കേരള ഡിസാസ്റ്റർ മാനേജ്മ​െൻറ് അതോറിറ്റി മുൻ ഡയറക്ടർ ഡോ. കെ.ജി. താര, ബോട്ട് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടി ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ, ദേശീയ മത്സ്യത്തൊഴിലാളി ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story