Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:44 AM IST Updated On
date_range 5 Jan 2018 10:44 AM ISTയുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം: ശാസ്ത്രീയ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി
text_fieldsbookmark_border
പത്തനാപുരം: യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. പുന്നല ഇഞ്ചൂര്‍ അജി വിലാസത്തില്‍ അജീഷിെൻറ ഭാര്യ രേവതി (28) തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് വിദഗ്ധസംഘം പരിശോധന നടത്തിയത്. കഴിഞ്ഞമാസം 22നായിരുന്നു സംഭവം. ബന്ധുക്കളും നാട്ടുകാരും സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തുവന്നതോടെയാണ് വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. തിരുവനന്തപുരം ഫോറന്‍സിക് ആൻഡ് സയന്‍സ് ലാബോറട്ടറിയിലെ വിദഗ്ധസംഘവും പോസ്റ്റ്മോർട്ടം നടത്തിയ ഫോറന്‍സിക് മെഡിക്കല്‍ വിഭാഗത്തില്‍നിന്നുള്ളവരുമാണ് രേവതിക്ക് പൊള്ളലേറ്റ പുന്നലയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. സ്ത്രീധനത്തിെൻറ പേരില്‍ യുവതിയെ കൊലപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്. ഗ്യാസ് സിലിണ്ടറില്‍നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റെന്നാണ് ഭര്‍തൃമാതാവ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, ഇത് കളവാെണന്ന ആരോപണവുമായി അയല്‍വാസികള്‍ നേരത്തേതന്നെ രംഗത്തുവന്നിരുന്നു. ഇത്രയും പൊള്ളലേറ്റിട്ടും തടി കൊണ്ടുള്ള ഷെഡിന് കാര്യമായ നാശമുണ്ടാകാത്തതാണ് ദുരൂഹതക്കുള്ള പ്രധാനകാരണം. വീട്ടിലുണ്ടായിട്ടും അപകടസമയത്ത് ഭര്‍തൃമാതാവ് രേവതിയെ വഴക്കുപറയുകയാണ് ഉണ്ടായതെന്ന് അയല്‍വാസികള്‍ മെഡിക്കല്‍ സംഘത്തിനും അന്വേഷണ ഉദ്യോഗസ്ഥനായ പുനലൂര്‍ ഡിവൈ.എസ്.പി ബി. കൃഷ്ണകുമാറിനും മുമ്പാകെ മൊഴി നല്‍കി. സംഭവത്തിനുശേഷം ഭര്‍ത്താവ് അജീഷും മാതാവും ഒളിവിലാണ്. ഫോറന്‍സിക് മെഡിക്കല്‍ വിഭാഗം പ്രഫ. ഡോ. ശശികല, ഡോക്ടര്‍മാരായ ജാനകി, ശാരിജ, മജുബിന്‍ എന്നിവരും ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി വിഭാഗത്തില്‍നിന്ന് ഡോ. അജീഷ്, ഡോ. ജിന്‍ഷ എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ പുനലൂര്‍ ഡിവൈ.എസ്.പി ബി. കൃഷ്ണകുമാറും സംഘത്തോടൊപ്പമുണ്ടായിരുന്നു. സംഘത്തിെൻറ അന്വേഷണ റിപ്പോര്‍ട്ട് പത്തുദിവസത്തിനകം ലഭ്യമാകുമെന്നും അതിനുശേഷമേ നിഗമനത്തിലെത്താന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മുടങ്ങും ഓയൂർ: വെളിയം ഇലക്ട്രിക്കൽ സെക്ഷെൻറ പരിധിയിലുള്ള വെളിയം, പൂയപ്പള്ളി, താഴേമൂഴി, മുള്ളുകാട്, ചെറുവക്കൽ, കോട്ടയ്ക്കവിള, ഇളമാട്, കൂലിക്കോട് എന്നീ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story