Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:44 AM IST Updated On
date_range 5 Jan 2018 10:44 AM ISTസെക്രേട്ടറിയറ്റ് എംപ്ലോയീസ് സംഘ് ധർണ
text_fieldsbookmark_border
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് രൂപവത്കരണത്തിൽ പ്രതിഷേധിച്ച് കേരള സെക്രേട്ടറിയറ്റ് എംപ്ലോയീസ് സംഘ് ധർണ നടത്തി. വാക്കുപാലിക്കാൻ കഴിയാത്തവരാണ് ഇപ്പോൾ ഭരണം നടത്തുന്നതെന്നും അതുകൊണ്ടാണ് കെ.എ.എസിെൻറ കാര്യത്തിൽ സെക്രേട്ടറിയറ്റ് ജീവനക്കാരെ കബളിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും ധർണ ഉദ്ഘാടനം ചെയ്ത് ബി.ജെ.പി ജില്ല പ്രസിഡൻറ് എസ്. സുരേഷ് പറഞ്ഞീ. സർക്കാറിെൻറ പാവയായി ജീവനക്കാരെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി പി. സുനിൽകുമാർ, ഗവൺമെൻറ് എംപ്ലോയീസ് നാഷനൽ കോൺെഫഡറേഷൻ (ജി.ഇ.എൻ.സി) സംസ്ഥാന പ്രസിഡൻറ് സി. മന്മദൻ പിള്ള, സെക്രേട്ടറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡൻറ് കെ.ബി. വിനോദ്കുമാർ, ജനറൽ സെക്രട്ടറി ജി. രഘുറാം, സെക്രട്ടറി ടി.െഎ. അജയകുമാർ, വി. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story