Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:44 AM IST Updated On
date_range 5 Jan 2018 10:44 AM ISTധനസഹായം ട്രഷറിയിൽ നിക്ഷേപിച്ചത് നീതീകരിക്കാനാവില്ല ^എം.എം. ഹസൻ
text_fieldsbookmark_border
ധനസഹായം ട്രഷറിയിൽ നിക്ഷേപിച്ചത് നീതീകരിക്കാനാവില്ല -എം.എം. ഹസൻ കാഞ്ഞിരംകുളം: മത്സ്യത്തൊഴിലാളികളോട് സംസ്ഥാന സർക്കാർ കാട്ടിയത് കണ്ണിച്ചോരയില്ലാത്ത സമീപനമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായം ട്രഷറിയിൽ നിക്ഷേപിച്ചത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒാഖി ചുഴലിക്കാറ്റിൽ ഉറ്റവരെ നഷ്ടപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തുന്ന സാന്ത്വനയാത്ര പൂവാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസൻ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാർ, കേന്ദ്രം മത്സ്യത്തൊഴിലാളികൾക്ക് അനുവദിക്കുന്ന തുക വകമാറ്റി ചെലവഴിക്കാൻ സാധ്യതയുണ്ടെന്നും ഹസൻ ആരോപിച്ചു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, എം. വിൻസെൻറ് എം.എൽ.എ, കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ആർ. ശിവകുമാർ, നേതാക്കളായ പി.കെ. സാംദേവ്, കോളിയൂർ ദിവാകരൻ നായർ, ആഗ്നസ് റാണി, വി.എസ്. ഷിനു, ഫ്രാങ്ക്ലിൻകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story