Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:44 AM IST Updated On
date_range 5 Jan 2018 10:44 AM IST------പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് ---------------------------
text_fieldsbookmark_border
വള്ളക്കടവ് (തിരുവനന്തപുരം): പൊലീസിെൻറ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഇനിമുതല്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക്. ഏറെ സമയമെടുത്ത് സംസ്ഥാന പൊലീസ് നടത്തിയിരുന്ന പാസ്പോര്‍ട്ട് വെരിഫിക്കേഷനാണ് ഇനി അതിവേഗത്തിൽ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി യാഥാർഥ്യമാകുന്നത്. മലപ്പുറം ജില്ലയില്‍ നടപ്പാക്കിയ ഇ-വിപ് എന്ന പേരിലുള്ള പദ്ധതി വന്‍ വിജയമായ സാഹചര്യത്തിലാണ് സംസ്ഥാനത്തൊട്ടാകെ ഇത് ഉപയോഗിക്കാന്‍ പൊലീസിെൻറ തീരുമാനം. പാസ്പോര്‍ട്ട് വെരിഫിക്കേഷന് നിലവില്‍ 15 ദിവസം മുതല്‍ ഒരുമാസം വരെയാണ് പൊലീസ് സമയമെടുക്കുന്നത്. പാസ്പോര്‍ട്ട് ഓഫിസില്‍നിന്ന് പൊലീസിെൻറ ജില്ല ആസ്ഥാനെത്തത്തി അവിടെനിന്ന് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വിവരങ്ങൾ നേരിൽപോയി പരിശോധിച്ച് ഇതേമാർഗത്തിലൂടെ തിരിച്ച് റിപ്പോർട്ട് നൽകുന്നതിനാണ് ഇത്രയും സമയമെടുക്കുന്നത്. മൊബൈൽ ആപ്ലിക്കേഷന്‍ സംവിധാനം വരുന്നതോടെ നാലഞ്ച് ദിവസത്തിനകം വെരിഫിക്കേഷൻ നടത്തി റിപ്പോർട്ട് നൽകാനാകും. മലപ്പുറം ജില്ലയില്‍ പദ്ധതി നടപ്പാക്കിയപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു. സംസ്ഥാനവ്യാപകമായി ഡിജിറ്റല്‍ സംവിധാനം നടപ്പാക്കുന്നതിനൊപ്പം വെരിഫിക്കേഷന് വേണ്ടിയെടുക്കുന്ന സമയം നാല് ദിവസമായി കുറക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. തെലങ്കാനയെയാണ് ഇക്കാര്യത്തില്‍ കേരളം മാതൃകയാക്കുന്നത്. തെലങ്കാന പൊലീസ് 'വെരിഫാസ്റ്റ്' എന്ന പേരില്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷനായി മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പാക്കിയതുവഴി അഞ്ചുദിവസത്തിനകം റിപ്പോർട്ട് തയാറാക്കാൻ കഴിഞ്ഞിരുന്നു. ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. പുതിയ സംവിധാനം അനുസരിച്ച് പാസ്പോര്‍ട്ട് വെരിഫിക്കേഷനുള്ള രേഖകള്‍ പ്രിൻറൗട്ടെടുത്ത് കൈമാറുന്നതിന് പകരം ഇ-ൗവിപ് ആപ്ലിക്കേഷന്‍ വഴി ജില്ല ക്രൈം റെേക്കാഡ്സ് ബ്യൂറോക്ക് അയച്ചുകൊടുക്കും. ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയില്‍ പരിശോധന കഴിഞ്ഞാല്‍ ഈ ഫയലുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ പൊലീസ് സ്റ്റേഷനിലെ പാസ്പോര്‍ട്ട് വെരിഫിക്കേഷെൻറ ചുമതലയുള്ള ഉദ്യോഗസ്ഥന് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അയച്ചുകൊടുക്കും. ഈ ഉദ്യോഗസ്ഥന് അപേക്ഷകെൻറ വീട്ടിെലത്തി പാസ്പോര്‍ട്ട് അപേക്ഷക്കായി സമര്‍പ്പിച്ച രേഖകളുടെ ശരിപ്പകര്‍പ്പ് സ്മാര്‍ട്ട്ഫോണ്‍ വഴി ഒത്തുനോക്കും. അപേക്ഷെൻറ ഒപ്പ് ശേഖരിച്ച് അപേക്ഷയോടൊപ്പം ചേര്‍ക്കും. വെരിഫിക്കേഷനുശേഷം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ല സ്പെഷല്‍ ബ്രാഞ്ചിന് തെൻറ ഡിജിറ്റല്‍ കൈയൊപ്പോടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിതന്നെ അയച്ചുകൊടുക്കുകയും ചെയ്യും. മലപ്പുറത്ത് നവംബര്‍ ഒന്നിനാണ് പദ്ധതി നടപ്പാക്കിയത്. വെരിഫിക്കേഷെൻറ കൃത്യത ഉറപ്പാക്കാനും ഇതുവഴി സാധിക്കുന്നുവെന്നതാണ് പുതിയ സംവിധാനത്തിെൻറ നേട്ടം. അപേക്ഷകെൻറ ഒപ്പ് വെരിഫിക്കേഷന്‍ ചെയ്യുന്നത് ജി.പി.എം സംവിധാനത്തിലാണ്. അതുകൊണ്ടുതന്നെ വെരിഫിക്കേഷെൻറ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന് അപേക്ഷകെൻറ വീട്ടിലെത്തി പരിശോധന നടത്തിയെന്ന് ഉറപ്പിക്കാനാകും. അപേക്ഷകന് 15 അക്ക ഫയല്‍ നമ്പര്‍ നല്‍കി അപേക്ഷയുടെ തൽസ്ഥിതി അറിയാനുമാകും. പുറമെ വെരിഫിക്കേഷനായി പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തുന്ന സമയവും തിയതിയും മുന്‍കൂട്ടി അറിയാനും സാധിക്കും. പാസ്പോര്‍ട്ട് വെരിഫിക്കേഷനായി പൊലീസിെൻറ സമയവും കാത്ത് പൊലീസ് സ്റ്റേഷനില്‍ നില്‍ക്കുന്നത് ഇതോടെ ഇല്ലാതാകും. എം. റഫീഖ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story