Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2018 11:08 AM IST Updated On
date_range 27 Feb 2018 11:08 AM ISTമൺറോതുരുത്തിനും പടിഞ്ഞാറേ കല്ലടക്കും ഇനി 100 കാൽപാട് ദൂരം
text_fieldsbookmark_border
കുണ്ടറ: മൺേറാതുരുത്തിനെയും പടിഞ്ഞാറേ കല്ലടെയയും ബന്ധിപ്പിക്കുന്ന കണ്ണങ്കാട് കടവ് പാലത്തിന് ശിലയിട്ടു. പാലം യാഥാർഥ്യമാകുന്നതോടെ കണ്ണങ്കടവിൽനിന്ന് പടിഞ്ഞാറേ കല്ലടയിലെ കല്ലും മൂട്ടികടവിലെത്താൻ 100 കാൽപാട് സഞ്ചരിച്ചാൽ മതിയാകും. മൺറോതുരുത്തിലെ കണ്ണങ്കാട്കടവിലും പടിഞ്ഞാറേ കല്ലടയിലെ കല്ലുംമൂട്ടിൽകടവിലും കോവൂർ കുഞ്ഞുമോൻ എം.എൽ.എ പാലത്തിന് ശിലയിട്ടു. കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച 50 കോടി മുടക്കിലാണ് ഇരുകരഭാഗത്തും ആറിന് കുറുകെയുമായി ആറ് സ്പാൻ നീളത്തിൽ പാലം നിർമിക്കുന്നത്. ഹൗസ് ബോട്ടുകൾക്ക് കടന്നുപോകാൻ പാകത്തിൽ ഉയരത്തിലാണ് പാലത്തിെൻറ നിർമാണം. പാലത്തിെൻറ ഡിസൈനും അനുബന്ധ ജോലികളും പൂർത്തിയായി. ശിലാസ്ഥാപന ചടങ്ങിൽ മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരൻ, പടിഞ്ഞാറേകല്ലട പഞ്ചായത്ത് പ്രസിഡൻറ് ജെ. ശുഭ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൂലിയറ്റ് നെൽസൺ, കെ. ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമണി ശശിധരൻ, കലാദേവി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് മഞ്ജു, ജനപ്രതിനിധികളായ രാജിലാൽ, നിത്യബാബു, ഗോപാലകൃഷ്ണൻ, അഭിജിത്, ഷൈനി, ലത, ജ്യോതി, കെ. മധു, ആറ്റുപുറത്ത് സുരേഷ്, ഉഷാലയം ശിവരാജൻ, വിജയൻ, അനിൽ, ചന്ദ്രശേഖരൻ, ബിജു കല്ലിക്കോടൻ, അജി വിശ്വൻ, എസ്. അനിൽ, പൊതുമരാമത്ത് വകുപ്പ് അസി. എക്സി. എൻജിനീയർ ശ്രീജ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story