Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 11:08 AM IST Updated On
date_range 25 Feb 2018 11:08 AM ISTഷുഹൈബ് വധം; മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമം
text_fieldsbookmark_border
തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച വനിത നേതാവ് ഉൾപ്പെടെ നാലുപ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ലീന, പ്രവര്‍ത്തകരായ ആൻറണി, കുന്നുകുഴി ബിജു, അഴൂര്‍ സജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടാതെ സമരത്തിന് പിന്തുണ അർപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രേട്ടറിയറ്റ് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് നിസ്സാര പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. എം. വിന്‍സെൻറ് എം.എൽ.എയുടെ കാറിലാണ് നാലുപേരും സെക്രേട്ടറിയറ്റിനുള്ളില്‍ കടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, കാറില്‍ എം.എല്‍.എ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നാലുപേരും മുഖ്യമന്ത്രിയുടെ ഓഫിസ് കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. ഇവരെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ തടഞ്ഞു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പതാകയുമായി ഓഫിസിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി നാലുപേരെയും കസ്റ്റഡിയിലെടുത്ത് നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് മാറ്റി. വിവരമറിഞ്ഞ് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍, എം.എൽ.എമാരായ വി.എസ്. ശിവകുമാര്‍, എം. വിന്‍സെൻറ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ പൊലീസ് ക്യാമ്പിലെത്തി. അറസ്റ്റുചെയ്തവരെ ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ബഹളം െവച്ചത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. ലീനയെ വൈകീേട്ടാടെ വനിത ജയിലിലേക്ക് മാറ്റി. അതേസമയം, ഷുഹൈബ് വധക്കേസിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാരസമരം ആറാം ദിവസം പിന്നിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story