Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരണ്ട്​ വൃക്കകളും...

രണ്ട്​ വൃക്കകളും തകരാറിലായ ബാലൻ ചികിത്സാ സഹായം തേടുന്നു

text_fields
bookmark_border
തിരുവനന്തപുരം: ഇരുവൃക്കകളും തകരാറിലായ ബാലൻ ചികിത്സാസഹായം തേടുന്നു. കരമന മേലാറന്നൂർ ടി.സി 23/1186-(5) കാവുവിള വീട്ടിൽ എൻ.എം. ശ്രീജയുടെ മകൻ അതുൽ എ.എസ് (11) ആണ് വൃക്കകൾ തകരാറിലായി സഹായം തേടുന്നത്. പട്ടം സ​െൻറ്മേരീസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. മാസങ്ങൾക്ക് മുമ്പ് തുടർച്ചയായ വയറുവേദനയും, ശരീരം നീരുവന്ന് അമിതമായ ക്ഷീണവും ഉണ്ടായതിനെതുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കകയായിരുന്നു. പരിശോധനയിൽ രണ്ട് വൃക്കകളും തകരാറിലായെന്ന് കണ്ടെത്തുകയും മാറ്റിവെക്കണമെന്നും ഡോക്ടർ നിർദേശിച്ചു. പിതാവ് ഉപേക്ഷിച്ച അതുലി​െൻറ ഭാരിച്ച ചികിത്സാചെലവ് താങ്ങാനാകാതെ വലയുകയാണ് മാതാവ്. മേലാറന്നൂർ പ്രദേശെത്ത ഗാന്ധിജി നഗർ റസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ അതുലി​െൻറ തുടർചികിത്സക്ക്, ഉദാരമതികളായ സന്മനസ്സുള്ളവരുടെ സാമ്പത്തിക സഹായം അഭ്യർഥിച്ച് കൈമനം എസ്.ബി.െഎ ബ്രാഞ്ചിൽ മാതാവ് എൻ.എം. ശ്രീജയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67223908954. IFSC Code: SBI N0070031. ഫോൺ: 9605456128.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story