Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 11:09 AM IST Updated On
date_range 24 Feb 2018 11:09 AM ISTചേർത്തല ^ കഴക്കൂട്ടം ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനമായി
text_fieldsbookmark_border
കൊല്ലം: ചേർത്തല - കഴക്കൂട്ടം ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട 'ത്രി എ' വിജ്ഞാപനം പുറത്തിറങ്ങി. ഭൂമി ഏറ്റെടുക്കുന്നതിെൻറ ആദ്യ നടപടിയാണിത്. ത്രി എ ഗസറ്റ് വിജ്ഞാപനമായി പുറത്തിറങ്ങുന്ന തീയതിമുതൽ ഒരു വർഷം തികയുന്നതിന് മുമ്പ് ഭൂമി ഏറ്റെടുക്കുന്നതിെൻറ അവസാന നടപടിയായ 'ത്രി ഡി' വിജ്ഞാപനം പുറത്തിറക്കണമെന്നാണ് വ്യവസ്ഥ. അതിനാൽ ഒരു വർഷത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകും. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഭൂമി ഏറ്റെടുക്കലിനും കഴക്കൂട്ടം ഫ്ലൈഒാവറിന് ആവശ്യമായ ഭൂമി ഏെറ്റടുക്കുന്നതിനുമുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. ഇൗ മാസം ഒമ്പത്, 15 തീയതികളിലായാണ് രണ്ടു ജില്ലകളിലെയും വിജ്ഞാപനം പുറത്തിറക്കിയത്. 'ത്രി എ' നോട്ടിഫിക്കേഷൻ വരുന്നദിവസം മുതൽ കണക്കാക്കിയാണ് ഭൂമിയുടെ വില നിശ്ചയിക്കുക. അന്നുമുതൽ 12 ശതമാനം പലിശയും കണക്കാക്കി ഭൂമി വിട്ടുനൽകുന്നവർക്കുള്ള പ്രതിഫലം നൽകും. 'ത്രി എ' കൂടാതെ ത്രി സി, ത്രി ഡി എന്നീ നോട്ടിഫിക്കേഷനുകളാണുള്ളത്. ത്രീ ഡിയാകുന്നതോടെ ഏറ്റെടുക്കുന്ന ഭൂമിയുടെ കൃത്യമായ രൂപരേഖ തയാറാവും. അതിന് പിന്നാലെ പ്രതിഫലം വിതരണം തുടങ്ങും. ഏതെല്ലാം വില്ലേജുകളിലെ എത്ര ഏക്കർ ഭൂമിയാണ് എടുക്കുക എന്ന വിവരം ഉടൻ പത്രപരസ്യമായി പ്രസിദ്ധീകരിക്കും. 45 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുക. പാതയുടെ അലൈൻമെൻറ് തീരുമാനമായിട്ടുണ്ട്. ഭൂരിഭാഗം സ്ഥലത്തും നിലവിലെ റോഡിെൻറ ഇരുഭാഗത്തുനിന്നും തുല്യ അളവിലാണ് സ്ഥലം ഏെറ്റടുക്കുക. നിലവിലെ പാതയുടെ ഇരുവശത്തുനിന്നും ഏഴരമീറ്റർ വീതിയിൽ ഏറ്റെടുക്കുന്നതിനുള്ള രൂപരേഖയാണ് തയാറാക്കിയിരിക്കുന്നത്. വളവുകളും തിരിവുകളും നിവർത്തുന്നതിനായി ചിലയിടങ്ങളിൽ ഒരു ഭാഗത്തുനിന്ന് കൂടുതൽ സ്ഥലം എടുക്കാൻ തീരുമാനമുണ്ട്. ഏറ്റെടുക്കുന്ന ഭൂമിക്ക് 2013െല ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമം അനുസരിച്ച് പ്രതിഫലം നൽകും. ഭൂമിക്ക് കേമ്പാളവിലയുടെ ഇരട്ടിയും 30 വർഷംവരെ പഴക്കമുള്ള കെട്ടിടങ്ങൾക്ക് പുതുതായി നിർമിക്കുന്നതിന് വേണ്ടിവരുന്ന തുക കണക്കാക്കിയും നൽകും. ഭൂമി ഏറ്റെടുക്കലും പ്രതിഫല വിതരണവും നടത്തുന്നത് ദേശീയപാത അതോറിറ്റിയാണ്. ബിനു.ഡി box നിർമിക്കുന്നത് 13 മേൽപാലങ്ങൾ; 24 അടിപ്പാതകളും കൊല്ലം: നാലുവരിപ്പാത നിർമിക്കുന്നതിനായി 13 മേൽപാലങ്ങളും 24 അടിപ്പാതകളും നിർമിക്കും. മേൽപാലങ്ങൾ വരുന്നിടങ്ങളിലും 45 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുക. കഴക്കൂട്ടത്ത് ബൈപാസ് തുടങ്ങുന്നിടത്ത് നിർമിക്കുന്ന 1.120 കിലോമീറ്റർ നീളമുള്ള മേൽപാലം സംസ്ഥാനത്തുതന്നെ ഏറ്റവും വലുതായിരിക്കും. പൊലീസ് സ്റ്റേഷൻ ഭാഗത്തുനിന്ന് ആരംഭിച്ച് ടെക്നോപാർക്കിന് മുന്നിലാണ് ഇത് അവസാനിക്കുക. കല്ലമ്പലം, പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, മേവറം, കരുനാഗപ്പള്ളി, കായംകുളം, നങ്ങ്യാർകുളങ്ങര, ഹരിപ്പാട്, അമ്പലപ്പുഴ ജങ്ഷൻ, മാരാരിക്കുളം, ചേർത്തല എക്സ്റേ ജങ്ഷൻ, തുറവൂർ എന്നിവിടങ്ങളിലാണ് മേൽപാലങ്ങൾ വരിക. ചെറുതും വലുതുമായ ടൗണുകളിലാണ് അടിപ്പാതകൾ വരിക. ഇത്തിക്കര, നീണ്ടകര, ചവറ, തോട്ടപ്പള്ളി, കന്നാലി പാലം, മാരാരിക്കുളം എന്നിവിടങ്ങളിലും പുതിയ പാലങ്ങൾ നിർമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story