Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 11:06 AM IST Updated On
date_range 24 Feb 2018 11:06 AM ISTചാത്തന്നൂർ സ്പിന്നിങ് മില്ലിലെ നിയമന നടപടികൾ അവസാനിപ്പിക്കണം ^യൂനിയനുകൾ
text_fieldsbookmark_border
ചാത്തന്നൂർ സ്പിന്നിങ് മില്ലിലെ നിയമന നടപടികൾ അവസാനിപ്പിക്കണം -യൂനിയനുകൾ ചാത്തന്നൂർ: സാമ്പത്തിക പ്രതിസന്ധിയാൽ ശമ്പളം പോലും മുടങ്ങുന്ന ചാത്തന്നൂർ സഹകരണ സ്പിന്നിങ് മില്ലിൽ പുതിയ നിയമനം നടത്താനുള്ള മാനേജ്മെൻറ് നടപടി അവസാനിപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു യൂനിയനുകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ഇ.എസ്.ഐ, പി.എഫ്, ഗ്രാറ്റ്വിറ്റി, എൽ.ഐ.സി തുടങ്ങിയ നിയമപരമായ ആനുകൂല്യങ്ങൾ പോലും നൽകാനോ തൊഴിലാളികൾക്ക് തുടർച്ചയായി ജോലി നൽകുന്നതിനോ ശമ്പളം കൃത്യസമയത്ത് നൽകുന്നതിനോ തയാറാകാത്ത മാനേജ്മെൻറ് പുതിയ നിയമനം നടത്തുന്നതിലെ ഗൂഢോദ്ദേശ്യം സംശയത്തിനിട നൽകുന്നു. സഹകരണ, പൊതുമേഖല വ്യവസായങ്ങളിൽ നിയമനം നടത്താനുള്ള റീ സ്ട്രക്ച്ചറിങ് ആൻഡ് ഇേൻറണൽ ഒാഡിറ്റ് ബോർഡ് (റിയാബ്) എന്ന സ്ഥാപനത്തെ നോക്കുകുത്തിയാക്കി ബന്ധപ്പെട്ടവരെ തിരുകിക്കയറ്റാനുള്ള ഗൂഢതന്ത്രമാണ് ഇതിനു പിന്നിൽ. ഈ നീക്കത്തിൽനിന്ന് മാനേജ്മെൻറ് പിന്തിരിയണമെന്നും ലേ -ഓഫ് തുടങ്ങിയ മില്ലിൽ അടിയന്തരമായി അസംസ്കൃത വസ്തുവായ പഞ്ഞി എടുത്ത് തൊഴിലാളികൾക്ക് തൊഴിലും മറ്റ് നിയമാനുസൃത ആനുകൂല്യങ്ങളും നൽകാൻ മാനേജ്മെൻറ് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി.സി.സി നിർവാഹക സമിതി അംഗം പ്രഫ. ഇ. മേരിദാസെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം യു.ടി.യു.സി അഖിലേന്ത്യ പ്രസിഡൻറ് എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ഫിലിപ് കെ. തോമസ്, സുൽഫിക്കർ സലാം, പി.ജി. സലിംകുമാർ, കല്ലട ബിജു, അനിൽകുമാർ, ഷൈൻ, അനിൽ കൊട്ടാരക്കര, ശിവശങ്കരപിള്ള, കെ. ഉണ്ണികൃഷ്ണപിള്ള, നിസാം എന്നിവർ സംസാരിച്ചു. യു.ടി.യു.സി കൺവീനർ എം. പുഷ്പൻ സ്വാഗതവും ഐ.എൻ.ടി.യു.സി ജനറൽ കൺവീനർ എസ്. രവിവർമ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story