Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 11:06 AM IST Updated On
date_range 24 Feb 2018 11:06 AM ISTമാതൃവന്ദനയോജന പദ്ധതി വിവരശേഖരണം; അങ്കണവാടി ജീവനക്കാർ വലയുന്നു
text_fieldsbookmark_border
* ഇംഗ്ലീഷിലുള്ള ഫോമുകള്‍ പൂരിപ്പിക്കാന്‍ ഗുണഭോക്താക്കളും ബുദ്ധിമുട്ടുന്നു അഞ്ചാലുംമൂട്: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദനയോജന പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായുള്ള വിവര ശേഖരണം സൈറ്റില്‍ രേഖപ്പെടുത്താൻ ജീവനക്കാര്‍ പ്രയാസപ്പെടുന്നു. കേന്ദ്ര സര്‍ക്കാറിെൻറ സൈറ്റിലാണ് ഓരോ അങ്കണവാടിയുടെയും പരിധിയിലുള്ള ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ചേര്‍ക്കേണ്ടത്. പകല്‍ മുഴുവന്‍ സൈറ്റ് കിട്ടാതെ വലയുന്ന ജീവനക്കാര്‍ രാത്രിയിലും പുലര്‍ച്ചെയും വീട്ടിലിരുന്ന് വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 5,000 രൂപയുടെ ധനസഹായം ലഭിക്കുന്ന പദ്ധതിയാണ് മാതൃവന്ദന യോജന പദ്ധതി. ആധാര്‍ ഇല്ലാത്തവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യവും അംഗന്‍വാടിയുടെ ആനുകൂല്യവും കിട്ടാതെയാകും. മാതൃവന്ദന യോജന പദ്ധതിക്കുള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷാഫോമുകളും ഗുണഭോക്താക്കളെ വലക്കുന്നുണ്ട്. ഇംഗ്ലീഷിലിലുള്ള ഫോമുകള്‍ പൂരിപ്പിക്കാന്‍ അറിയാതെ പലരും തെറ്റായ വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇതുകാരണം പദ്ധതിയിലെ ആനുകൂല്യം കിട്ടാതാകുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. * മാതൃവന്ദന യോജന പദ്ധതി 2017 ജനുവരി ഒന്നിനോ അതിനുശേഷമോ ഗര്‍ഭം ധരിച്ചവര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുക. ആദ്യപ്രസവത്തിന് മാത്രമേ ധനസഹായം ലഭിക്കൂ. മൂന്ന് ഗഡുക്കളായാണ് തുക വിതരണംചെയ്യുക. ഗര്‍ഭകാല രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ 1,000 രൂപയുടെ ആദ്യഗഡു ലഭിക്കും. ഒരു ഗർഭകാല പരിശോധനയെങ്കിലും പൂര്‍ത്തിയാക്കിയാല്‍ ആറുമാസത്തിനുശേഷം രണ്ടാമത്തെ ഗഡുവായ 2,000 രൂപ ലഭിക്കും. ജനനം രജിസ്റ്റർ ചെയ്യുകയും കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പുകളെടുക്കുകയും ചെയ്യുമ്പോഴാണ് മൂന്നാമത്തെ ഗഡുവായ 2,000 രൂപ ലഭിക്കുക. ധനസഹായത്തുക ഗുണഭോക്താവിെൻറ ബാങ്ക് അക്കൗണ്ട് വഴിയാണ് വിതരണംചെയ്യുന്നത്. ആരോഗ്യവകുപ്പ് മുഖേന നടപ്പാക്കുന്ന ജനനി സുരക്ഷായോജന വഴി 1,000 രൂപയുടെ ധനസഹായം വേറെയും ലഭിക്കും. രണ്ടുംകൂടിയാകുമ്പോള്‍ 6000 രൂപ ഗര്‍ഭിണികളുടെ അക്കൗണ്ടിെലത്തും. മുന്‍ഗണന വ്യത്യാസമില്ലാതെ ധനസഹായം ലഭിക്കുമെങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാറിന് കീഴിലോ പൊതുമേഖലാ സ്ഥാപനങ്ങളിലേയോ സ്ഥിരം ജീവനക്കാര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story