Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 11:05 AM IST Updated On
date_range 23 Feb 2018 11:05 AM ISTനിവേദനം നൽകി
text_fieldsbookmark_border
ഇരവിപുരം: അബ്ദുന്നാസിർ മഅ്ദനിക്ക് വിദഗ്ദചികിത്സയും മോചനവും ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി ഇരവിപുരം മണ്ഡലം കമ്മറ്റി എം. നൗഷാദ് എം.എൽ.എക്ക് . പി.ഡി.പി സംസ്ഥാന സെക്രട്ടറി സുനിൽ ഷാ, പി.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് ബി.എൻ. ശശികുമാർ, ജില്ല വൈസ് പ്രസിഡൻറുമാരായ അഷ്റഫ് ചമ്പൽ, ജബ്ബാർ കുണ്ടറ, ജില്ല ജോ. സെക്രട്ടറി ഇസ്മായിൽ പള്ളിമുക്ക്, മണ്ഡലം പ്രസിഡൻറ് ബ്രൈറ്റ് സെയ്ഫുദ്ദീൻ, സെക്രട്ടറി കൊപ്പാറ ഷംസ്, ഇ.കെ. നിസാർ, ഷെഫീക്ക് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്. ബോധവത്കരണ ക്ലാസ് കൊല്ലം: മുണ്ടയ്ക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലൈബ്രറി ആൻഡ് റീഡിങ് റൂമിെൻറ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ ക്ലബ് ഹാളിൽ പരീക്ഷാപ്പേടി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. ശ്രീനാരായണ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. എം. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. ഡോ. ബി. ജയരാജ് 'പഠനരീതിയും പ്രശ്നങ്ങളും പരീക്ഷാപ്പേടിയും' വിഷയത്തിൽ ബോധവത്കരണക്ലാസ് നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story