Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 11:02 AM IST Updated On
date_range 23 Feb 2018 11:02 AM ISTവിനയചന്ദ്രികയിലലിഞ്ഞ് കൊല്ലം
text_fieldsbookmark_border
കൊല്ലം: കല്ലടയാറിെൻറ ഈണവും താളവും ഈരടികളാക്കിയ കവി ഡി. വിനയചന്ദ്രെൻറ ഓർമകളിൽ പ്രണാമം അർപ്പിച്ച് കൊല്ലം. അഷ്ടമുടിക്കായലിെൻറ ഓരത്ത് കൊല്ലത്തിെൻറ കവികൾ വ്യാഴാഴ്ച ഒത്തുചേർന്നത് പ്രിയകവിക്ക് സ്മരണാഞ്ജലിയുമായാണ്. തപസ്യ കലാ സാഹിത്യവേദിയുടെ 42ാം സംസ്ഥാന വാർഷികോത്സവത്തിന് മുന്നോടിയായാണ് 'വിനയചന്ദ്രിക' പരിപാടി സംഘടിപ്പിച്ചത്. കവി ഡി. വിനയചന്ദ്രനെ കവിതയിലേക്ക് ജ്ഞാനസ്നാനപ്പെടുത്തിയത് കല്ലടയാറാണെന്ന് നിരൂപകൻ സി.വി. വിജയകുമാർ പറഞ്ഞു. കാളിദാസൻ ഗംഗയെ സ്വന്തമാക്കിയതുപോലെ, മഹാകവി പി. കുഞ്ഞിരാമൻ നായർ നിളയെ സ്വന്തമാക്കിയതുപോലെയൊരു പ്രതിഭാസമാണ് വിനയചന്ദ്രന് കല്ലടയാറെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയിൽ തപസ്യ ജില്ല പ്രസിഡൻറ് ഡോ. വി.എസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എസ്. അരുണഗിരി, വളത്തുംഗൽ തങ്കമണി, ഫേബാ, മണി കെ. ചെന്താപ്പൂര്, രാകേഷ് സത്യൻ, മയ്യനാട് അജയകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story