Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടി​.കെ.എമ്മിൽ വെൽഡിങ്​ ...

ടി​.കെ.എമ്മിൽ വെൽഡിങ്​ പരിശീലന കോഴ്​സ്​

text_fields
bookmark_border
കൊല്ലം: കേന്ദ്ര സർക്കാറി​െൻറ പ്രധാനമന്ത്രി കൗശൽ യോജന പദ്ധതിപ്രകാരം ടി.കെ.എം എൻജിനീയറിങ് കോളജിൽ വെൽഡിങ് പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാംക്ലാസ് വിജയമാണ് കുറഞ്ഞ യോഗ്യത. 26നകം അപേക്ഷ നൽകണം. അപേക്ഷകർ ആധാർ കാർഡി​െൻറയും സർട്ടിഫിക്കറ്റി​െൻറയും പകർപ്പ് സഹിതം കോളജ് ഒാഫിസിൽ നേരിെട്ടത്തണം. േഫാൺ: 9846025211, 9645742318. 'ഫിലിംസ് ഡിവിഷൻ ഒാഫിസ് മാറ്റം: സർക്കാർ ഇടപെടണം' കൊല്ലം: കേന്ദ്ര വാർത്തവിതരണ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം പൂങ്കുളത്ത് പ്രവർത്തിക്കുന്ന ഫിലിംസ് ഡിവിഷൻ ഒാഫിസ് ചെന്നൈയിലേക്ക് മാറ്റാനുള്ള നീക്കം തടയാൻ സർക്കാറും സാംസ്കാരിക വകുപ്പും തയാറാകണമെന്ന് ജോൺ എബ്രഹാം ഫോറം ഫോർ സിനിമ എസ്തെറ്റിക്സ് (ജാഫ്ക) ആവശ്യപ്പെട്ടു. തിയറ്ററുകൾക്കുള്ള സർട്ടിഫിക്കറ്റ്, കേന്ദ്ര ഫിലിംസ് ഡിവിഷൻ നിർമിക്കുന്ന ന്യൂസ്റീൽ, ഡോക്യുമ​െൻററി എന്നിവയുടെ വിതരണം തുടങ്ങിയ ജോലികളാണ് തിരുവനന്തപുരം ഒാഫിസ് നിർവഹിക്കുന്നത്. 1978ൽ ആരംഭിച്ച സ്ഥാപനം മാറ്റുന്നതോടെ ഇത്തരം സേവനങ്ങൾക്ക് െചന്നെയിലേക്ക് പോകേണ്ട അവസ്ഥ വരും. മാത്രമല്ല, ഒാഫിസ് മാറ്റുേമ്പാൾ സ്ത്രീകൾക്ക് ഉൾപ്പെടെ ഏഴോളം ജീവനക്കാർ ദുരിതത്തിലാകും.
Show Full Article
TAGS:LOCAL NEWS 
Next Story