Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 11:02 AM IST Updated On
date_range 23 Feb 2018 11:02 AM ISTവന്യമൃഗ ശല്യം: കിഴക്കൻ മലയോരത്ത് 39 കിലോമീറ്ററിൽ സൗരോർജ വേലി സ്ഥാപിക്കും
text_fieldsbookmark_border
പുനലൂർ: വന്യജീവികൾ കാടിറങ്ങി മലയോര കൃഷിയിടങ്ങളിൽ നാശം ഉണ്ടാക്കുന്നതും മനുഷ്യരെയടക്കം ആക്രമിക്കുന്നതും തടയാൻ 39 കിലോമീറ്റർ ദൂരത്തിൽ സൗരോർജവേലി സ്ഥാപിക്കും. പുനലൂർ, തെന്മല, തിരുവനന്തപുരം ഡിവിഷനുകളുടെ പരിധിയിലുള്ള വനാതിർത്തിയിലാണ് വേലി സ്ഥാപിക്കുന്നത്. ഇതിനായി വനംവകുപ്പ് 63.23 ലക്ഷം രൂപ ചെലവിടും. അഞ്ച് ലൈനോടുകൂടിയതാണ് വേലി. പുനലൂർ ഡിവിഷനിലെ അഞ്ചൽ റേഞ്ച് കളംകുന്ന് സെക്ഷനിൽ പൂമ്പാറ കോളനി- നെടുവന്നൂർകടവിൽ രണ്ടു കിലോമീറ്ററും പള്ളംവെട്ടിയിൽ നെടുവന്നൂർ കടവ് മുതൽ കളംകുന്ന് വരെ എട്ടു കിലോമീറ്ററും വേലി സ്ഥാപിക്കും. തെന്മല ഡിവിഷനിൽ കടുവാകലുങ്കു മുതൽ മൂന്നുകണ്ണറ വരെയും കല്ലുവരമ്പ് സെക്ഷനിൽ കുളമ്പി സെറ്റിൽമെൻറ് കോളനിയിലും മൂന്ന് കിലോമീറ്ററും പെരുവഴികാല സെറ്റിൽമെൻറ് കോളനിയിലും വില്ലുമല നോർത്ത് സെറ്റിൽമെൻറ് കോളനിയിലും മൂന്നരകിലോമീറ്ററും വേലി സ്ഥാപിക്കും. ഇടമൺ സെക്ഷനിൽ തോണിച്ചാൽ മുതൽ പാത്തിപാലം വരെ അഞ്ചുകിലോമീറ്ററിൽ വേലിയിടും. തിരുവനന്തപുരം ഡിവിഷനിൽ വിതുര സെക്ഷനിലെ കല്ലുപാറയിൽ ഒരു കിലോമീറ്ററും മണിതൂക്കംതേരിയിൽ മൂന്ന് കിലോമീറ്ററും കുളത്തൂപ്പുഴ റേഞ്ചിലെ ചിറ്റാർ നോർത്തിലെ ഇരുതോട് മുതൽ പാമ്പുചത്തമൺ വരെ ഏഴു കിലോമീറ്റർ ദൂരത്തിലുമാണ് വേലി സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story