Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 11:02 AM IST Updated On
date_range 23 Feb 2018 11:02 AM ISTനാടക മാമാങ്കത്തിന് തിരശ്ശീല ഉയർന്നു
text_fieldsbookmark_border
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ നാടക മാമാങ്കമായ തിയറ്റർ ഒളിമ്പിക്സിെൻറ തിരുവനന്തപുരത്തെ അവതരണങ്ങൾക്ക് തിരശ്ശീല ഉയർന്നു. വഴുതക്കാട് ടാഗോർ തിയറ്ററിൽ ദേശീയ സ്കൂൾ ഓഫ് ഡ്രാമ തിയറ്റർ ഇൻ എജുക്കേഷൻ മേധാവി സുരേഷ് ശർമ, സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം ഡയറക്ടർ ടി.വി. സുഭാഷ്, അഭിനയ നാടക റിസർച് സെൻറർ പ്രസിഡൻറ് ഡി. രഘൂത്തമൻ, നാടക സംവിധായകൻ കെ. കലാധരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉസ്താദ് ദിലീപ് ചന്ദ്രമഹതോ സംവിധാനം ചെയ്ത 'പുരുളിയ ബാവു' എന്ന ബിഹാറി പൈതൃക നൃത്ത-നാടകം അവതരിപ്പിച്ചു. കേന്ദ്ര സാംസ്കാരിക വകുപ്പിെൻറ ആഭിമുഖ്യത്തിൽ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാർച്ച് ഒന്ന് വരെയാണ് നാടകോത്സവം. എല്ലാ ദിവസവും വൈകീട്ട് 6.30ന് വഴുതക്കാട് ടാഗോർ തിയറ്ററിൽ നാടകം ആരംഭിക്കും. പ്രവേശനം സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story