Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 11:02 AM IST Updated On
date_range 23 Feb 2018 11:02 AM ISTഷുഹൈബ് വധം: സെക്രേട്ടറിയറ്റിന് മുന്നിലെ നിരാഹാരം അഞ്ചാംദിവസത്തിലേക്ക്
text_fieldsbookmark_border
യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനുനേരെ ജലപീരങ്കി പ്രയോഗിച്ചു തിരുവനന്തപുരം: ഷുഹൈബ് വധത്തിലെ യഥാർഥപ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസും വൈസ് പ്രസിഡൻറ് സി.ആർ. മഹേഷും സെക്രേട്ടറിയറ്റ് നടയിൽ നടത്തുന്ന നിരാഹാരസമരം അഞ്ചാംദിവസത്തിലേക്ക്. നാലാംദിവസത്തെ സമരം കെ.പി.സി.സി മുൻ പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സി.പി.എം ക്രിമിനൽ സംഘമായി മാറിയിരിക്കുകയാണെന്ന് ഷുഹൈബ് വധത്തോടെ കൂടുതൽ തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിലെ യഥാർഥ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പൊതുവികാരം മനസ്സിലാക്കി കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.പി. ധനപാലൻ തുടങ്ങിയവർ സമരപന്തലിലെത്തി. വൈകീട്ട് അഞ്ചിന് യുവകവി സമ്മേളനം നടന്നു. യുവജനക്ഷേമ ബോർഡ് മുൻ ചെയർമാൻ പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. അതിനുശേഷം ഷുഹൈബിെൻറ ഛായാചിത്രത്തിന് മുമ്പിൽ മെഴുകുതിരി തെളിയിച്ച് രക്തദീപപ്രതിജ്ഞ ഡീൻ കുര്യാക്കോസ് ചൊല്ലിക്കൊടുത്തു. എം.എ. വാഹിദ്, പാലോട് രവി, എം.എ. പത്മകുമാർ, ചെമ്പഴന്തി അനിൽ, ശ്രീകണ്ഠൻ നായർ, വിപിൻ ജോസ്, വിനോദ് സെൻ, കെ.എസ്. ഗോപകുമാർ, ആറ്റിപ്ര അനിൽ, ലക്ഷ്മി എന്നിവർ പങ്കെടുത്തു. വൈകീട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായി. പൊലീസ് രണ്ട് പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ഹിസാൻ ഹസൈൻ, ടോം, മാർട്ടിൻപെരേര, സാംജോസഫ്, നെൽസൻ, ലാലു എന്നിവർക്ക് പരിക്കേറ്റു. മാർച്ചിന് നേതാക്കളായ ജി. ലീന, എസ്.എം. ബാലു, വിനോദ് യേശുദാസ്, എൻ.എസ്. നുസൂർ, പനങ്ങോട് സുജിത്ത്, എന്നിവർ നേതൃത്വം നൽകി. അതിനിടെ, കൊലപാതകത്തിൽ പ്രതിഷേധിച്ച് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഡീൻ കുര്യാക്കോസ് തുറന്ന കത്തെഴുതി. ടി.പി. ചന്ദ്രശേഖരെൻറ കൊലക്ക് കാരണക്കാരായ പ്രതികള്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിട്ടും അങ്ങയുടെ പാര്‍ട്ടി ഒരുപാഠവും പഠിച്ചിട്ടില്ലെന്ന് കത്തിൽ അദ്ദേഹം പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story