Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൈക്കൂലിക്കേസ്​: ഡെ....

കൈക്കൂലിക്കേസ്​: ഡെ. തഹസിൽദാർക്ക്​ തടവും പിഴയും

text_fields
bookmark_border
തിരുവനന്തപുരം: കൈക്കൂലിക്കേസിൽ പ്രതിയായ ഡെ. തഹസിൽദാർക്ക് തിരുവനന്തപുരം വിജിലൻസ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാരായ തിരുവനന്തപുരം പോത്തൻകോട് സ്വദേശി കെ.ഒ. പ്രതാപ്‌കുമാറിനാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്‌ജി അജിത്കുമാർ മൂന്നുവർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 90 ദിവസം അധിക തടവ് അനുഭവിക്കണം. അഴിമതി നിരോധന നിയമപ്രകാരമാണ് ശിക്ഷ. പ്രതാപ്കുമാർ 2011 ആഗസ്റ്റ് 29 മുതൽ 2013 ഡിസംബർ 23 വരെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് മുദാക്കൽ വില്ലേജ് ഓഫിസറായി ജോലിനോക്കുന്ന സമയത്താണ് കേസിന് ആസ്പദമായ സംഭവം. ഒാേട്ടാ ഡ്രൈവറായ അബ്‌ദുൽ സലാമി​െൻറ കൈയിൽനിന്ന് 1500 രൂപ കൈക്കൂലി ആവശ്യപ്പെെട്ടന്നാണ് കേസ്. അസുഖം കാരണം ഓട്ടോ ഓടിക്കാൻ കഴിയാതായതോടെ അബ്ദുൽ സലാം കോഴി ഫാം തുടങ്ങുന്നതിന് ബാങ്കിൽനിന്ന് വായ്പക്ക് ശ്രമിച്ചിരുന്നു. വായ്പക്ക് ഇൗടായി ഭാര്യ സജിതയുടെ പേരിലുള്ള 44 സ​െൻറ് പണയം െവക്കുന്നതിന് വില്ലജ് ഓഫിസിൽനിന്ന് വാല്വേഷൻ സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. വികലംഗയായ ഭാര്യയുമായി വിേല്ലജ് ഓഫിസിൽ പലതവണ ചെന്നിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ല. തുടർന്നാണ് വില്ലേജ് ഓഫിസർ കെ.ഒ. പ്രതാപ്‌കുമാർ ഇവരുടെ പക്കൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിജിലൻസ് കേസ്. തിരുവനന്തപുരം റേഞ്ച് വിജിലൻസ് വിഭാഗം ഡിവൈ.എസ്.പി എ. അശോകനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്‌. കേസിൽ മൊത്തം 26 സാക്ഷികൾ ഉണ്ടായിരുന്നതിൽ ഏഴ് സാക്ഷികളെ വിസ്തരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story