Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 10:59 AM IST Updated On
date_range 23 Feb 2018 10:59 AM ISTബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ ഉപവസിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ബി.എസ്.എൻ.എൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂനിയെൻറ ആഭിമുഖ്യത്തിൽ തൊഴിലാളികൾ ബി.എസ്.എൻ.എൽ ജില്ല ജനറൽ മാനേജർ ഓഫിസുകൾക്കുമുന്നിൽ ഉപവാസം നടത്തി. എല്ലാ മാസവും ഏഴിനകം ശമ്പളം നൽകണമെന്ന ത്രികക്ഷി കരാർ മാനേജ്മെൻറും കരാറുകാരും ലംഘിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ പ്രക്ഷോഭം ആരംഭിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ ജനറൽ മാനേജർ ഓഫിസിനുമുന്നിൽ നടന്ന ഉപവാസം േകന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ അഖിലേന്ത്യ സെക്രട്ടറി ജനറൽ എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് പി.ജി. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. യൂനിയൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ. മോഹനൻ, കെ.ജി.ഒ.എ ജില്ല സെക്രട്ടറി ജയിൽ കുമാർ, എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ നേതാവ് ഗണപതി കൃഷ്ണൻ, ബെഫി ജില്ല സെക്രട്ടറി കെ.പി. ബാബുരാജ്, ജേക്കബ് തോമസ്, എസ്. അശോക് കുമാർ, ആർ.എസ്. ബിന്നി, ആർ. രാജേഷ് കുമാർ, കെ. ശ്രീകുമാരൻ നായർ, സുരേഷ് പാച്ചല്ലൂർ, വി.പി. ശ്രീജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story