Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉത്സവസ്ഥലത്തെ കൊല:...

ഉത്സവസ്ഥലത്തെ കൊല: ഒരാൾ കസ്​റ്റഡിയിൽ

text_fields
bookmark_border
കൊട്ടിയം: ഇരവിപുരം താന്നിയിൽ ഉത്സവസ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മയ്യനാട് സ്വദേശിയും ആലപ്പുഴ കാർത്തികപ്പള്ളി കീരിക്കാട് കണ്ണമ്പള്ളി ഭാഗത്ത് കൊച്ചുപള്ളിക്ക് സമീപം പാലക്കര കിഴക്കതിൽ താമസിക്കുന്നയാളുമായ ശീമാട്ടി എന്ന സജീവ് (37) ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. താന്നി സർഗപുരം ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ സജീവ് കൂട്ടുകാരുമായി അടുത്തുള്ള തെങ്ങിൻതോപ്പിലിരുന്ന് മദ്യപിച്ചു. തുടർന്ന്, രണ്ട് കൂട്ടുകാരുമായി ഉത്സവസ്ഥലത്തെത്തി. അൽപസമയത്തിനു ശേഷം ഇവരിൽ ഒരാൾ കൊല്ലപ്പെട്ട ജെസ്പിനുമായി പിടിവലി നടത്തുന്നത് സജീവി​െൻറ ശ്രദ്ധയിൽപെട്ടു. ഇത് ചോദ്യം ചെയ്ത് സജീവ് രംഗത്തെത്തിയപ്പോൾ ജെസ്പിൻ ആയുധം ഉപയോഗിച്ച് വയറിലും ൈകയിലും തുടയിലും കുത്തിപ്പരിക്കേൽപിച്ചു. തുടർന്ന്, സജീവ് കൈയിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ജെസ്പിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം സ്കൂട്ടറിൽ കായംകുളത്തേക്ക് കടന്ന സജീവ് സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. കോൺക്രീറ്റ് പണിക്കിടെ പരിക്കേറ്റതാണെന്ന് ഡോക്ടറോട് പറയുകയായിരുന്നു. സംശയം തോന്നിയ ഡോക്ടർ പൊലീസിനെ വിവരം അറിയിച്ചു. സിറ്റി പൊലീസ് കമീഷണർ ഡോ. ശ്രീനിവാസി​െൻറയും എ.സി.പി ജോർജ് കോശിയുടെയും നിർദേശ പ്രകാരം ഇരവിപുരം ഇൻസ്പെക്ടർ പങ്കജാക്ഷ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കായംകുളത്തെത്തി ഇയാളെ പിടികൂടി. പ്രതിയെ താന്നിയിലെത്തിച്ച് തെളിവെടുക്കുകയും ആയുധം കണ്ടെടുക്കുകയും ചെയ്തു. താന്നിയിലെ ഒാട്ടോ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട ലക്ഷ്മിപുരം തോപ്പ് ജിനീത് ഭവനിൽ ജെസ്പിൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story