Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 10:56 AM IST Updated On
date_range 23 Feb 2018 10:56 AM ISTകെ.എസ്.ആർ.ടി.സി പെൻഷൻ കുടിശ്ശിക വിതരണം
text_fieldsbookmark_border
ഇരവിപുരം: കെ.എസ്.ആർ.ടി.സിയിലെ വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ സഹകരണ ബാങ്കുകളിലെ പെൻഷൻകാരുടെ അക്കൗണ്ടുകളിൽ എത്തിത്തുടങ്ങി. സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണത്തിെൻറ ജില്ലതല ഉദ്ഘാടനം വാളത്തുംഗലിൽ നടന്നു. കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിൽനിന്ന് പതിനഞ്ചുവർഷം മുമ്പ് വിരമിച്ച ബാലചന്ദ്രൻ നായർക്ക് നൽകി സഹകരണവകുപ്പ് അസിസ്റ്റൻറ് രജിസ്റ്റാർ ബി.എസ്. പ്രവീൺദാസ് വിതരണം ഉദ്ഘാടനം ചെയ്തു. ഇരവിപുരം സർവിസ് സഹകരണ ബാങ്കിൽനിന്നാണ് ഇദ്ദേഹത്തിെൻറ പെൻഷൻകുടിശ്ശിഖയായ 1, 22, 255 രൂപ നൽകിയത്. അഞ്ചുമാസത്തെ പെൻഷൻകുടിശ്ശിഖയാണ് ലഭിച്ചത്. ഇരവിപുരം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് വാളത്തുംഗൽ രാജഗോപാൽ, സെക്രട്ടറി ബിനു ജേക്കബ്, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി.ആർ. കൃഷ്ണകുമാർ, മോഹനചന്ദ്രൻ, കണ്ണൻ, മോഹൻകുമാർ, കിഷോർ, ബാബു, കമറുദ്ദീൻ, ബാങ്ക് ഇൻസ്പെക്ടർ മധു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story