Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 11:08 AM IST Updated On
date_range 21 Feb 2018 11:08 AM ISTസ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ നിർബന്ധമാക്കും
text_fieldsbookmark_border
തിരുവനന്തപുരം: സ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ നിർബന്ധമാക്കി നിയമം വരുന്നു. വാക്സിനേഷനെതിരായ പ്രചാരണവും പ്രതിഷേധവും കണക്കിലെടുത്താണ് നിയമ നിർമാണം. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ ചേർന്നാണ് ഇതിനുള്ള നടപടിയെടുക്കുക. വാക്സിനേഷൻ നിർബന്ധമാക്കുന്നതുൾെപ്പടെ സുപ്രധാന നിർദേശങ്ങൾ അടങ്ങിയ ആരോഗ്യ കരട് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യവകുപ്പിനെ പൊതുജനാരോഗ്യം, ക്ലിനിക്കൽ എന്നിങ്ങനെ രണ്ടു വകുപ്പുകളായി വിഭജിക്കണമെന്നാണ് മറ്റൊരു പ്രധാന ശിപാർശ. നിലവിലെ രണ്ട് ഡയറക്ടറേറ്റുകൾക്ക് പകരം പബ്ലിക് ഹെൽത്ത്, ക്ലിനിക്കൽ സർവിസ്, മെഡിക്കൽ വിദ്യാഭ്യാസം എന്നിങ്ങനെ മൂന്ന് ഡയറക്ടറേറ്റുകൾ ഉണ്ടാകും. മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണം നൽകി നിയമനങ്ങൾക്ക് മെഡിക്കൽ റിക്രൂട്ട്മെൻറ് ബോർഡ് രൂപവത്കരിക്കണമെന്നും ഡോ. ബി. ഇക്ബാൽ അധ്യക്ഷനായ വിദഗ്ധ സമിതി സമർപ്പിച്ച നയത്തിലുണ്ട്. പൊതുജനങ്ങളുടെ നിർദേശവും പരാതിയും കേൾക്കാൻ ആരോഗ്യ വകുപ്പിെൻറ വെബ്സൈറ്റിൽ കരട് പ്രസിദ്ധീകരിക്കും. ഇതിനുശേഷം അടുത്ത മന്ത്രിസഭ യോഗത്തിൽ കരട് നയത്തിന് അന്തിമാംഗീകാരം നൽകുമെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മറ്റ് പ്രധാന ശിപാർശകൾ: * റഫറൽ സംവിധാനം കർശനമാക്കും * മരുന്നുകളുടെ ജനറിക് നാമം വേണം ഉപയോഗിക്കേണ്ടത് എന്നത് സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ നിർബന്ധമാക്കും * ദേശീയ-സംസ്ഥാന പാതയിൽ 10 കിലോമീറ്റർ ഇടവിട്ട് പ്രാഥമിക അപകട പരിചരണ കേന്ദ്രം * പി.എച്ച്.സികളുടെ പ്രവർത്തന സമയം രണ്ട് ഷിഫ്റ്റുകളിലായി വൈകീട്ട് ആറുവരെയാക്കും * ഓരോ പഞ്ചായത്തിലും ഒരു പ്രാഥമികാരോഗ്യകേന്ദ്രം * പി.എച്ച്.സികളിൽ ഒ.പിക്ക് പുറമെ, ലഘു ശസ്ത്രക്രിയ സൗകര്യം * ഗ്രാമങ്ങളിൽ ആരോഗ്യ വിവരശേഖരണത്തിനായി സമഗ്ര ഇ--ഹെല്‍ത്ത് പദ്ധതി * കാഷ്വൽറ്റി നവീകരിക്കണം. ഇതിനായി സമ്പൂര്‍ണ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം * ഡോക്ടര്‍മാരുടെ നിലവിലുള്ള പ്രൈവറ്റ് പ്രാക്ടീസ് നിരോധനം കര്‍ശനമാക്കും * മെഡിക്കല്‍-നഴ്സിങ് കോളജുകൾക്ക് പ്രവര്‍ത്തന സ്വയംഭരണം * പുതിയ കോഴ്‌സുകളും സീറ്റ് വര്‍ധനയും * നഴ്‌സിങ്ങില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി തുടങ്ങും * മെഡിക്കല്‍ കോളജുകളിൽ ഫാര്‍മസി കോളജുകള്‍, * ക്ലിനിക്കല്‍ ഡയഗ്‌നോസ്റ്റിക് ടെക്‌നോളജി കൗണ്‍സില്‍ രൂപവത്കരിക്കും * എല്ലാ ജില്ലയിലും പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ * സമഗ്ര വൃദ്ധാരോഗ്യ സംരക്ഷണ പരിപാടി * ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യത്തിന് പദ്ധതി * എല്ലാ മെഡിക്കല്‍ കോളജുകളിലും അവയവമാറ്റ സൗകര്യം * സ്വകാര്യ ആശുപത്രികൾക്കും ബാധകമാകുന്ന വിധം സ്റ്റാന്‍ഡേര്‍ഡ് ട്രീറ്റ്മെൻറ് ഗൈഡ് ലൈന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story