Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 10:53 AM IST Updated On
date_range 21 Feb 2018 10:53 AM ISTബാബു സെബാസ്റ്റ്യൻ ഇടതുസർക്കാറിെൻറയും ഇഷ്ടക്കാരൻ; കേരള വി.സിയുടെ അധിക ചുമതല നൽകാനും ശിപാർശ നൽകി
text_fieldsbookmark_border
തിരുവനന്തപുരം: അയോഗ്യതയുടെ പേരിൽ ഹൈേകാടതി നിയമനം റദ്ദാക്കിയ എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യന് കേരള സർവകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല നൽകാനും സർക്കാർ ശ്രമം നടത്തി. കോടതിവിധി വരുന്നതിന് ഏതാനും ദിവസം മുമ്പാണ് ഇൗ ശിപാർശ സർക്കാർ ചാൻസലറായ ഗവർണർക്ക് സമർപ്പിച്ചത്. എന്നാൽ, ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. കേരള വി.സി ഡോ. പി.കെ. രാധാകൃഷ്ണെൻറ കാലാവധി ഇൗമാസം കഴിയുന്ന സാഹചര്യത്തിലാണ് ബാബു സെബാസ്റ്റ്യന് ചുമതല നൽകാൻ സർക്കാർ ശിപാർശ ചെയ്തത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം നേടിയ ബാബു സെബാസ്റ്റ്യൻ എൽ.ഡി.എഫ് സർക്കാറിെൻറ ഗുഡ്ബുക്കിൽ ഇടംപിടിക്കുകയായിരുന്നു. കണ്ണൂർ സർവകലാശാല വി.സി പദവിയിൽ ഡോ. ഖാദർ മങ്ങാടിെൻറ കാലാവധി അവസാനിച്ചപ്പോഴും ബാബു സെബാസ്റ്റ്യനാണ് പകരം ചുമതല നൽകിയത്. ഇതിനെതിരെ ഇടത് അധ്യാപക സംഘടനകൾക്കിടയിൽ അമർഷം ഉയർന്നിരുന്നു. പിന്നീട് കോളജുകളിലെ ഇേൻറണൽ അസസ്മെൻറ് രീതി പരിഷ്കരണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നിയോഗിച്ച സമിതിയുടെ കൺവീനറായും സർക്കാർ നിേയാഗിച്ചത് ബാബു സെബാസ്റ്റ്യനെയാണ്. സർവകലാശാലകളെയും കോളജുകളെയും ബന്ധിപ്പിച്ചുള്ള ഇ-ഗവേണൻസ് സംവിധാനം രൂപപ്പെടുത്തുന്ന പദ്ധതിയുടെ ചുമതലയും ബാബു സെബാസ്റ്റ്യന് നൽകിയിരുന്നു. നിയമനം റദ്ദാക്കിയ പ്രശ്നത്തിൽ ചാൻസലറായ ഗവർണർ നിയമോപദേശം തേടുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story