Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.ഐ ഇല്ലാത്ത...

സി.പി.ഐ ഇല്ലാത്ത ഇടതുപക്ഷം ഒരുകാലത്തും അധികാരത്തിലെത്തിയിട്ടില്ല ^പന്ന്യൻ

text_fields
bookmark_border
സി.പി.ഐ ഇല്ലാത്ത ഇടതുപക്ഷം ഒരുകാലത്തും അധികാരത്തിലെത്തിയിട്ടില്ല -പന്ന്യൻ തിരുവനന്തപുരം: സി.പി.ഐക്ക് പങ്കാളിത്തമില്ലാതെ ഇടതുപക്ഷം കേരളത്തിൽ ഒരുകാലത്തും അധികാരത്തിലെത്തിയിട്ടില്ലെന്നും ജാതി-മത പാർട്ടികൾ ഇല്ലാത്ത ഇടതുമുന്നണിയിൽ മായംചേർക്കാൻ ആർക്കുമാകില്ലെന്നും സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. വർഗീയ ഫാഷിസ്റ്റ് വെല്ലുവിളികൾ നേരിടാൻ വിശാല ഇടതു-മതേതര- ജനാധിപത്യ പൊതുവേദിക്ക് മാത്രമേ കഴിയൂ. അക്കാര്യത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.െഎ സംസ്ഥാന സമ്മേളന പതാകദിനത്തിൽ എം.എൻ സ്മാരകത്തിന് മുന്നിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തി​െൻറയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് നിർത്തി ഭരിക്കുന്ന വർഗീയ ശക്തികൾക്കെതിരെ വിശാലവേദി വളർന്നുവരണം. അങ്ങനെ പറയുമ്പോൾ അത് കോൺഗ്രസുമായി സഖ്യംചേരലാണെന്ന് പറയുന്നത് വിഡ്ഢിത്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story